പ്രസവ ശേഷമുണ്ടാകുന്ന നടുവേദനയകറ്റാൻ

 

മിക്ക സ്ത്രീകളുടേയും ഉൻമേഷ കളയുന്ന അവസ്തയാണ് നടുവേദന. പ്രസവ ശേഷമാണ് പലരിലും നടുവേദനകൾ പ്രത്യക്ഷമാകുന്നത്. പ്രസവ ശേഷം ശരീരത്തിനുണ്ടാകുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് നടുവേദന രൂപപ്പെടുന്നു. പ്രസവസമയം ശരീരത്തിൽ നിന്നും റീലീസ് ചെയ്യുന്ന പ്രോജസ്റ്റിറോൺ ലിഗ്മെന്റുകളിൽ കെട്ടികിടന്ന് നീർക്കെട്ടുണ്ടാകുന്നു.ഇതാണ് നടുവേദനക്ക് പലപ്പോഴും കാരണമാകുന്നത്. പ്രസവശേഷം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടുവേദനയകറ്റാം

പ്രസവ ശേഷമുള്ള തടി കുറക്കാനുള്ള വ്യായാമങ്ങൾ ,യോഗ എന്നിവ ഒരു പരിധി വരെ നടുവേദന കുറക്കാം. ഭാരമുള്ള വസ്തുക്കൾ പൊക്കാതിരിക്കാൻ ശ്രദ്ധിക്കുക. സന്ധികൾക്കും പേശികൾക്കും സമ്മർദ്ദം കൂടുന്നതിനാൽ നടുവേദന ഉണ്ടാകാം. ശരീരത്തിന് വിശ്രമം കൊടുക്കുന്നതും ഗുണകരമാണ്. കുഞ്ഞിന് ഇരുന്ന പാലു കൊടുക്കുന്നതും നടുവേദന വർധിപ്പിക്കുന്നു. വ്യായാമം ചെയ്താലും അൽപ്പം സമയം വിശ്രമത്തിനായി ചിലവഴിക്കുക. ഇരിക്കുമ്പോൾ കൃത്യമായ പൊസിഷനിൽ ഇരിക്കുക. കിടക്കുമ്പോൾ നീണ്ടു നിവർന്നു കിടക്കുന്നത് നടുവേദന കുറയ്ക്കുന്നു. ചുരുണ്ട് മടങ്ങി കിടക്കുന്നത് നടുവേദയ്ക്കു കാരണമാകുന്നു. ഓയിൽ മസ്സാജ്, ചെറു ചൂട് വെള്ളത്തിലെ കുളി എന്നിവ നടുവേദനക്ക് ആശ്വാസമാണ്. ചെറുചൂട് വെള്ളത്തിലെ കുളി മസ്സിലിൻ്റെയും പേശിയുടെയും ആരോഗ്യത്തിനു നല്ലതാണ്. പ്രസവത്തിനു മുൻപും അതിനു ശേഷവും ഹൈ ഹീൽസ് ഉപയോഗം നടുവേദനക്ക് കാരണമാകുന്നു.

You must be logged in to post a comment Login