പ്രായം തോന്നിക്കുന്നുണ്ടോ? ഇതാ ചില പ്രതിവിധികള്‍

tips to avoid aging of your skin
പലര്‍ക്കുമുള്ള പ്രശ്നമാണ് പ്രായം തോന്നിക്കുന്നത്. സൗന്ദര്യവർധക വസ്​തുക്കളുടെ അമിത ഉപയോഗത്താലും ശസ്​ത്രക്രിയകൾ കാരണവും  പ്രായം തോന്നിക്കുന്നതിനെ നിങ്ങൾ ഭയപ്പെടുന്നോ? എങ്കിൽ ഇനി പുതിയ രീതിയിലൂടെ സഞ്ചരിക്കാം, ആ ഭയം മാറ്റാം. വീട്ടിൽ വെച്ച്​ സ്വന്തം നിലക്ക്​ ചെയ്യാവുന്ന ഏതാനും പ്രതിവിധികൾ ചർമത്തിൽ പ്രായം കടന്നുകയറുന്നതിനെ വൈകിപ്പിക്കും. അതുവഴി യുവത്വം നിലനിർത്താനും കഴിയും. പ്രായം തോന്നാതിരിക്കാന്‍ ചില വഴികള്‍ നോക്കാം.

പപ്പായ

വിളഞ്ഞുപഴുത്ത പപ്പായയുടെ കുഴമ്പുരൂപത്തിലാക്കി മുഖത്ത്​ 20 മിനിറ്റ്​ നേര​​ത്തേക്കോ ഉണങ്ങുന്നത്​ വരെയോ തേച്ചുപിടിപ്പിക്കുക. പിന്നീട്​ തണുത്ത വെള്ളത്തിൽ കഴുകി തുടച്ചുകളയുക.  പപ്പായയിൽ ചർമത്തെ പ്രായം തോന്നിക്കുന്നതിൽ നിന്ന്​ തടയുന്ന രാസസംയുക്​തങ്ങൾ അടങ്ങിയിട്ടുണ്ട്​. വരണ്ട ചർമത്തെ ഇൗർപ്പമുള്ളതാക്കി നിലനിർത്താനും ഇത്​ സഹായിക്കുന്നു. മുഖത്തെ അമിത രോമ വളർച്ചയെയും ഇത്​ തടയുന്നു.

ഒലിവ്​ ഒായിലും തേനും

ഒലിവ്​ ഒായിലും തേനും ലയിപ്പിക്കുക. ഇൗ മിശ്രിതം ചർമത്തിൽ തേച്ചുപിടിപ്പിക്കുക. പത്ത്​ മുതൽ 15 മിനിറ്റ്​ വരെ സമയത്തിന്​ ശേഷം കഴുകി കളഞ്ഞശേഷം തുടക്കുക. ഒലിവ്​ ഒായിലും തേനും പോഷകസമൃദ്ധവും പ്രായമാകുന്നതിനെ പ്രതിരോധിക്കാൻ കഴിയുന്നവയുമാണ്​. ഒലിവ്​ ഒായിൽ ചർമ സംരക്ഷണത്തിനുള്ള മികച്ച വഴിയാണ്​.

ആപ്പിള്‍ സൈഡര്‍ വിനാഗര്‍

ഇൗ രീതി പ്രയോഗിക്കാൻ സ്​പ്രോ കുപ്പി ആവശ്യമാണ്​. ആപ്പിൾ സൈഡർ വിനാഗറിൽ വെള്ളം തുല്യ അളവിൽ ചേർക്കുക. ഇൗ മി​ശ്രിതം സ്​പ്രേ കുപ്പിയിലേക്ക്​ മാറ്റുക. ഇത്​ മുഖത്തേക്ക്​ സ്​പ്രേ ചെയ്​ത്​ ഉപയോഗിക്കുന്നത്​ മുഖകാന്തി വർധിപ്പിക്കും. ആപ്പിൾ സൈഡർ വിനാഗറിൽ ചർമത്തിന്‍റെ നിർജീവത മാറ്റാൻ സഹായിക്കുന്ന ആസിഡ്​ അടങ്ങിയിട്ടുണ്ട്​. ഇതുവഴി ചർമത്തി​ൻ്റെ തിളക്കം വർധിക്കും.

തൈര്

അരക്കപ്പ്​ തൈര്​ എടുത്ത്​ മുഖത്ത്​ പുരട്ടുക. 20 മിനിറ്റിന്​ ശേഷമോ ഉണങ്ങിയതിന്​ ശേഷമോ കഴുകി കളയുക. കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കുക. തൈരിലെ ലാക്​ടിക്​ ആസിഡിന്‍റെ സാന്നിധ്യം ചർമ കോശങ്ങളെ സജീവമാക്കാൻ സഹായിക്കും.

ഉലുവ

ഉലുവ നന്നായി പൊടിച്ചത്​ കുഴമ്പുരൂപത്തിലാക്കി മുഖത്ത്​ പുരട്ടുക. രാത്രി കാലങ്ങളിൽ ഇത്​ ആവർത്തിച്ചാൽ മികച്ച ഫലം ലഭിക്കും. ഉലുവ നിർജീവമായ ചർമ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.

You must be logged in to post a comment Login