പ്രിയങ്കയും കുടുംബവും ഗോവയില്‍; കൂടെ കാമുകന്‍ നിക്ക് ജൊനാസും; ചിത്രങ്ങളും വീഡിയോയും കാണാം

തന്റെ കാമുകനെ കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്താനായി ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. തന്നേക്കാള്‍ പത്ത് വയസ് താഴെയുള്ള നിക്ക് ജോനാസിനൊപ്പമാണ് നടി മുംബൈയില്‍ എത്തിയത്. കുടുംബാംഗത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിലും നിക്കിനെ പ്രിയങ്ക കൂട്ടി. ഇപ്പോള്‍ എല്ലാവരും ഗോവയില്‍ അവധിയാഘോഷിക്കുകയാണ്.

ഞായറാഴ്ചയാണു പ്രിയങ്ക നിക്കിനും കുടുംബാംഗങ്ങളോടുമൊപ്പം ഗോവയിലെത്തിയത്. പ്രിയങ്കയുടെ ബന്ധുവും നടിയുമായ പരിനീതി ചോപ്രയ്‌ക്കൊപ്പം ടിപ് ടിപ് ബര്‍സാ പാനി എന്ന പാട്ടിനു നൃത്തം വയ്ക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഡാന്‍സിന്റെ പിന്‍ഭാഗത്തായി ബാല്‍ക്കണിയില്‍ പ്രിയങ്കയുടെ കാമുകനും അമേരിക്കന്‍ ഗായകനുമായ നിക്കും ഉണ്ട്.

Nick Jonas News@JickNonasNews

Nick Jonas and Priyanka Chopra arriving at an engagement party in Mumbai, India – June 28th

അറ്റ്‌ലാന്റിക്കയിലുള്ള നിക്കിന്റെ ബന്ധുവിന്റെ വിവാഹത്തിന് പ്രിയങ്ക പങ്കെടുത്തതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്നു വാര്‍ത്ത പരന്നിരുന്നു. ഇരുവരും ഒന്നിച്ച് ഇന്ത്യയിലെത്തിയതോടെയാണ് പ്രണയ വാര്‍ത്തകള്‍ക്ക് ആധികാരികത ലഭിച്ചത്. മുംബൈ വിമാനത്താവളത്തില്‍ കൈകോര്‍ത്തു പിടച്ചുള്ള പ്രിയങ്കയുടേയും നിക്കിന്റെയും ചിത്രങ്ങള്‍ വൈറലായിരുന്നു.

ജൂണ്‍ 23നു ഇരുവരും പ്രിയങ്കയുടെ അമ്മയോടൊപ്പം അത്താഴം കഴിക്കാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയിരുന്നു. ഇതിനുശേഷം കഴിഞ്ഞ ഞായറാഴ്ച അവധി ആഘോഷങ്ങള്‍ക്കായി ഗോവയില്‍ പ്രിയങ്ക എത്തിയതോടെ എല്ലാ കണ്ണുകളും അവിടേക്കു തിരിയുകയായിരുന്നു.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് 25 കാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ്കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

priyanka ndtv

priyanka nick ndtv

priyanka nick ndtv

priyanka nick ndtv

Priyanka Chopra News@PriyankaC2018

Priyanka Chopra & Nick Jonas at Mumbai Airport back from Goa vacation. ♥️

Parineeti Chopra

@ParineetiChopra

Not a cheesy chopra sister performance.
Nope. @priyankachopra 

You must be logged in to post a comment Login