പ്രിയങ്ക ചോപ്രയെ കണ്ടു പഠിച്ചു, കണ്ടു കണ്ടു കണ്ടു പഠിച്ചു

akansha-panday-jpg-image-470-246

മാധ്യമ പഠനത്തിന്റെ ഭാഗമായി ഒരു സെലിബ്രിറ്റിയുടെ ജീവിതത്തെ പാഠ്യവിഷയമാക്കേണ്ടി വന്നപ്പോള്‍ ആ പെണ്‍കുട്ടിക്ക് വേറൊന്നും ആലോചിക്കേണ്ടി വന്നില്ല. തന്റെ പഠനവും പേപ്പര്‍ പ്രസന്റേഷനുമെല്ലാം പ്രിയങ്ക ചോപ്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാവുമെന്ന് അവള്‍ ഉറപ്പിച്ചു.

ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്‌ലന്റിലെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ബിരുദവിദ്യാര്‍ഥിനിയായ അകന്‍ഷ പാണ്ഡെ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയാണ് സിലബസിന്റെ ഭാഗമായി കിട്ടിയ അസൈന്‍മെന്റ് വിഷമായി പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തത്.

ക്ലാസിലെ മറ്റുകുട്ടികള്‍ ലിയാനാര്‍ഡോ ഡി കാപ്രികോ, വില്‍സ്മിത്ത് എന്നീപ്രതിഭകളെ തിരഞ്ഞെടുത്താപ്പോഴാണ് അനക്ഷ മുപ്പത്തിനാലുകാരിയായ പെണ്‍താരത്തിന്റെ ജീവിതം പഠനത്തിനായി തിരഞ്ഞെടുത്തത്.

എന്തുകൊണ്ട് പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തു എന്നു ചോദിച്ചാല്‍ അനക്ഷയുടെ മറുപടിയിതാണ്. ‘പരമ്പരാഗത കീഴ്‌വഴക്കങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തുന്ന പ്രകൃതമല്ല പ്രിയങ്കയുടേത് അതിനാലാണ് സെലിബ്രിറ്റി മീഡിയ അനാലിസിസ് എന്ന അസൈന്‍മെന്റിന് പ്രിയങ്കയെത്തന്നെ തിരഞ്ഞെടുത്തത്’.

പ്രിയങ്കയെ പാഠ്യവിഷയമായെടുക്കുന്ന കാര്യത്തെക്കുറിച്ച് താന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത പോസ്റ്റ് പ്രിയങ്ക റിട്വീറ്റ് ചെയ്‌തെന്നും അനക്ഷ പറയുന്നു.

You must be logged in to post a comment Login