പ്രിയങ്ക ചോപ്ര ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍; ചിത്രങ്ങള്‍ പുറത്ത്

മുംബൈ:ബോളിവുഡിന്റെ പ്രിയ നായിക പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സുമായിട്ടുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു.്ഇരുവരും ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം വ്യക്തമാക്കിയത്. വിവാഹശേഷം സ്വകാര്യ നിമിഷങ്ങളുടെ അടക്കം ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു.

Image result for priyanka chopra nick jonas

സാധാരണ നടിമാരുടെ വിവാഹം കഴിഞ്ഞാല്‍ ആദ്യം കേള്‍ക്കുന്നത് നടി ഗര്‍ഭിണിയായി എന്ന കാര്യമാണ്. ഇപ്പോഴിതാഎന്നാല്‍ പ്രിയങ്കയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചിരിക്കുകയാണ്. പ്രിയങ്ക ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പാപ്പരാസികള്‍ പുറത്ത് വിടുന്നത്. പ്രിയങ്കയുടെ വയറ് കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഒപ്പം രാജ്യത്തെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടലുകളിലൊന്നായ പിങ്ക് വില്ല പുറത്തു വിട്ട വിവരം അനുസരിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ കുഞ്ഞ് ഉണ്ടാവുന്നതിനെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് എന്തായാലും കുട്ടികളെ വേണം. അത് സ്വാഭവികമായി സംഭവിക്കുന്നത് പോലെ തന്നെ ഉണ്ടാവുമെന്നും നടി പറയുന്നു. അതിന്റെ സമയം വരുമ്പോള്‍ അത് സംഭവിക്കുമെന്നും നടി പറയുന്നു. എന്നാല്‍ അതിനിടെയാണ് പ്രിയങ്കയും നിക്കും അവരുടെ ആദ്യത്തെ കണ്‍മണിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്.

ഔദ്യോഗികമായ വെളിപ്പെടുത്തലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ഡിസംബര്‍ 1, 2തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു പ്രിയങ്കനിക്ക് വിവാഹം നടന്നത്.

Related image

അടുത്തിടെ കാലിഫോര്‍ണിയയില്‍ ഹണിമൂണ്‍ ആഘോഷത്തിലായിരുന്നു പ്രിയങ്കയും നിക്ക് ജോണ്‍സും. വിവാഹത്തിന്റെയും അതിന് ശേഷമുള്ളതുമായ ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ പങ്കുവെക്കാറുണ്ട്. നിക്കുമായിട്ടുള്ള വിവാഹത്തോടെ പ്രിയങ്കയ്ക്ക് പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

Related image

പ്രധാനമായും നിക്കിന്റെ പ്രായമായിരുന്നു പ്രശ്‌നം. പ്രിയങ്കയെക്കാള്‍ പത്ത് വയസ് കുറവാണ് നിക്കിന്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് താരദമ്പതികള്‍ തുറന്ന് പറഞ്ഞത്.

You must be logged in to post a comment Login