പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രത്തില്‍ നൃത്തച്ചുവടുമായി; പ്രണവും കല്യാണിയും

കൊച്ചി: പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റേയും, പ്രണവിന്റെയും ഒക്കെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പ്രണവും, കല്യാണിയും ഒരുമിച്ചുള്ള ഒരു നൃത്തത്തിന്റെ സ്റ്റില്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. നൂറുകോടി മുതല്‍മുടക്കില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് മകനായ പ്രണവ് മോഹന്‍ലാലാണ്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ ഷോട്ട് എന്റര്‍ടൈന്‍മെന്റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുഞ്ഞാലി മരയ്ക്കാറിന്റെ ചെറുപ്പകാലമാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ചിത്രത്തിന്‍ന്റെ ആദ്യപകുതിയിലാണ് പ്രണവിന്റെ രംഗങ്ങള്‍ ഉള്ളത്. കുഞ്ഞാലി ഒന്നാമനായി മലയാളത്തിന്റെ പ്രിയ നടന്‍ മധുവാണ് രംഗത്ത് എത്തുന്നത്. മറ്റൊരു പ്രധാനവേഷത്തില്‍ തമിഴ്‌നടന്‍ പ്രഭുവും എത്തുന്നുണ്ട്.

പ്രിയദര്‍ശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ സിനിമ കൂടിയാണ് ഈ ചിത്രം. ഡിസംബര്‍ ഒന്നിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്.

You must be logged in to post a comment Login