പ്രിയന്‍ ലിസി ജീവിതം പാക്ക്അപ് ആകാന്‍ സാധ്യത!

സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന ജീവിതം പൊളിയുന്നതായി സൂചന.

സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ നടി ലിസിയും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളില്‍ ഹിറ്റായി ഓടികൊണ്ടിരിക്കുകയാണ് ഉഭയസമ്മതപ്രകാരമാണ് ഇരുവരും വേര്‍പിരിയുന്നത് എന്നാണ് വാര്‍ത്തകള്‍. പ്രിയനു വിവാഹമോചനത്തിന് സമ്മതമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 80 കോടി രൂപ ലിസി നഷ്ടപരിഹാരം പ്രിയനേട് ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മ കേരള സൈ്ട്രക്കേഴ്‌സ് സെലിബ്രിറ്റി ക്രിക്കറ്റ് ടീം അടക്കം പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള പല ബിസിനസ് സംരംഭങ്ങളും നോക്കി നടത്തിയിരുന്നത് ലിസിയാണ്. ബിസിനസ് പങ്കാളി എന്ന നിലയ്ക്കാണത്രെ ലിസി ഇത്രയും തുക ആവശ്യപ്പെട്ടത്. ഇരുവരും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ബന്ധം വഷളാകാന്‍ കാരണമെന്നാണ് സൂചന. ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പ്രിയന്റെ അടുത്ത സുഹൃത്തുകൂടിയായ മോഹന്‍ലാല്‍ ഇടപെട്ടെങ്കിലും ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായതത്രെ. ഇരുവര്‍ക്കും രണ്ടു മക്കളാണ് ഉള്ളത്. എണ്‍പതുകളില്‍ മലയാളത്തിലെ തിരക്കേറിയ നായികയായിരുന്നു ലിസി പ്രിയന്റെ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. തുടര്‍ന്നു ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്ക് ഒദ്യോഗിക വിശദീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.

You must be logged in to post a comment Login