പ്രിയപ്പെട്ട ലാലിന്,…….ജന്മദിനാശംസകള്‍

മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴി ഇന്നു രാവിലെയാണ് മമ്മൂട്ടി മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റ് ഇട്ടത്. മലയാളത്തിലെ സുപ്പര്‍താരങ്ങള്‍ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് പോസ്റ്റ്.

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ നേരുന്നു. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നേരുന്നു’ എന്നായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. ചിത്രമടക്കമുള്ള ജന്മദിന സന്ദേശത്തിന് ഫേസ്ബുക്കില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇട്ട് അഞ്ച് മണിക്കൂറിനകം തന്നെ അന്‍പതിനായിരത്തോളം ലൈക്കുകളും ആയിരത്തിലേറെ കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുള്ളതാണ് കമന്റുകളില്‍ ഭൂരിഭാഗവും.

You must be logged in to post a comment Login