
കൊച്ചി: കണ്ണിറുക്കി താരമായി മാറിയ പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങി. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്കുന്ന സൂചനകള്‍. എന്നാല്‍ നടി ശ്രീദേവിയുടെ ജീവിതമാണോ സിനിമയില്‍ അവതരിപ്പിക്കുന്നത് എന്ന സംശയവും ആളുകള്‍ക്കിടയില്‍ ഉണ്ട്. ടീസറിന്റെ അവസാനം ബാത്ത് ഡബ്ബില്‍ കിടക്കുന്ന രംഗമാണ് കാണിക്കുന്നത്. ശ്രീദേവിയുടെ മരണത്തിന് സമാനമായ രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതാണ് ഏവരെയും സംശയത്തിലാഴ്ത്തിയതും.
മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന് എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം 24:29 എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഒരൊറ്റ ഗാനരംഗം കൊണ്ട് പ്രിയയെ ആഗോള ഹിറ്റാക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ നായകനാരാണെന്നും മറ്റു വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും ഏപ്രിലില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
You must be logged in to post a comment Login