പ്രീമിയര്‍ ലീഗ്:മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാലു ഗോളിന്റെ വിജയതുടക്കം

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയതുടക്കം.മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് കരുത്തരായ ന്യൂകാസ്റ്റില്‍ യുണൈറ്റഡിനെ സിറ്റി അട്ടിമറിച്ചത്.മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ഡേവിഡ് സില്‍വയിലൂടെ സിറ്റി ലീഡ് നേടി. 22-ാം മിനിറ്റില്‍ സെര്‍ജി അഗ്യൂറോയിലൂടെ പിറന്നു അടുത്ത ഗോള്‍.
Manchester City's Silva celebrates scoring against Newcastle United during their English Premier League soccer match at the Etihad Stadium in Manchester

രണ്ടാം പകുതിയിലാണ് സിറ്റിയുടെ അവസാന രണ്ട് ഗോളുകള്‍ വലകുലുക്കിയത്.50-ാം മിനിറ്റില്‍ യായ ടൗറേ മൂന്നാം ഗോള്‍ നേടിയപ്പോള്‍ 75-ാം മിനിറ്റില്‍ സാമിര്‍ നസ്‌റിയാണ് സിറ്റിക്ക് വേണ്ടി അവസാനത്തെ വിജയഗോള്‍ നേടിയത്.ഇതോടെ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ സിറ്റി പോയിന്റ് നിലയില്‍ ഒന്നാമതെത്തി.മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.

 

 

You must be logged in to post a comment Login