പ്രീമിയര്‍ ലീഗ്:വിജയം ആവര്‍ത്തിക്കാന്‍ ലിവര്‍പൂള്‍;പരാജയം മറക്കാന്‍ ആഴ്‌സണല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലും ലിവര്‍പൂളും ഇന്നിറങ്ങും.ഫുള്‍ഹാം ആണ് ആഴ്‌സണലിന്റെ ഇന്നത്തെ എതിരാളി. ആഴ്‌സണലിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ആസ്റ്റണ്‍വില്ലയുമായാണ് ലിവര്‍പൂളിന്റെ ഇന്നത്തെ മത്സരം.ലീഗില്‍ ഇരുടീമുകളുടേയും രണ്ടാം മല്‍സരമാണിത്.

Melbourne-Victory-v-Liverpool-2084732ആദ്യമല്‍സരത്തില്‍ ആസ്റ്റണ്‍വില്ലയോട് പരാജയപ്പെട്ടതിന്റ ക്ഷീണം മാറ്റാനായിരിക്കും ആഴ്‌സണലിന്റെ ശ്രമം.ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ പരാജയത്തോടെയാണ് ആഴ്‌സണല്‍ കളി തുടങ്ങിയത്.ആസ്റ്റണ്‍വില്ലയോട് 3-1ന്റെ കനത്ത തോല്‍വിയാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്.സ്‌റ്റോക്ക് സിറ്റിയെ ഒരു ഗോളിനു തോല്‍പ്പിച്ച ലിവര്‍പൂളിന് വീണ്ടുമൊരു വിജയം ആവര്‍ത്തിക്കാനാണ് കളിക്കേണ്ടത്.ടീമിന് ഇപ്പോള്‍ മൂന്നു പോയിന്റുണ്ട്.

മറ്റ് മത്സരങ്ങളില്‍ എവര്‍ടണ്‍ വെസ്റ്റ്‌ബ്രേമിനെയും ഹല്ല് നോര്‍ത്ത് വിറ്റ്‌സിറ്റിയെയും ന്യൂകാസില്‍ വെസ്റ്റ്ഹാമിനെയും നേരിടും

 

 

You must be logged in to post a comment Login