പ്രേക്ഷകരുടെ മനം കവരാന്‍ വീണ്ടും സായ് പല്ലവി; പുതിയ ചിത്രത്തിന്റെ ടീസര്‍ വൈറല്‍  (വീഡിയോ)

ബംഗലൂരു: പ്രേമത്തില്‍ മലര്‍ മിസായി വന്ന് സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സായ് പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും താരത്തിളക്കമുള്ള നടിയാണ്. പ്രേമത്തിനു ശേഷം തമിഴിലും തെലുങ്കിലും വിജയകൊടി നാട്ടിയ സായ് പല്ലവി വീണ്ടും വിസ്മയിപ്പിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പാടി പാടി ലെച്ചെ മനസ്’ തീയ്യേറ്ററുകളിലേക്കെത്തുകയാണ്.

ചിത്രത്തിന്റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായ് പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കണ്ടത്. ശര്‍വാനന്ദാണ് ചിത്രത്തില്‍ നായകന്‍. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും.

You must be logged in to post a comment Login