‘പ്രേതം 2’ൽ ജയസൂര്യയ്ക്കൊപ്പം സാനിയ ഇയ്യപ്പനും ദുര്‍ഗ്ഗ കൃഷ്ണയും

saniya iyyappan and durga krishna to jopin with jayasurya movie pretham 2സൂപ്പർഹിറ്റ് ചിത്രം ‘ഞാൻ മേരിക്കുട്ടി’യ്ക്ക് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ‘പ്രേത’ത്തിൻ്റെ രണ്ടാം ഭാഗത്തിൽ ‘ക്വീൻ’ ഫെയിം സാനിയ ഇയ്യപ്പനും ‘വിമാനം’ ഫെയിം ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു. ചിത്രത്തിൻ്റെ ഫേസ്ബുക് പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം പുറത്തുവിട്ടത്. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നേറുക. ജയസൂര്യ തന്നെയാണ് നായകന്‍.

ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിൻ്റെ തുടര്‍ച്ചയായിരിക്കില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ജയസൂര്യയ്‌ക്കൊപ്പം ചേര്‍ന്ന് രഞ്ജിത്ത് ശങ്കര്‍ പുണ്യാളന്‍ സിനിമാസ് എന്ന പേരിൽ പുതിയൊരു സിനിമ വിതരണ കമ്പനി തുടങ്ങിയിരുന്നു. പുണ്യാളന്‍ സിനിമാസ് തന്നെയാണ് ചിത്രം വിതരണം ചെയ്യുക. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് ആരംഭിച്ച ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന് നിര്‍മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുക.

ചിത്രത്തിൻ്റെ ആദ്യഭാഗത്തിൽ ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ എന്നിവരായിരുന്നു അഭിനയിച്ചത്.

മോഹൻലാൽ ചിത്രം ‘ലൂസിഫറി’ൽ മോഹൻലാലിൻ്രെ മകളുടെ വേഷം ചെയ്യുന്നത് സാനിയ ആണ്. ‘മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം’, ‘കുട്ടിമാമാ’, ‘ലവ് ആക്ഷന്‍ ഡ്രാമാ’ എന്നിവയാണ് ദുര്‍ഗയുടെ മറ്റു ചിത്രങ്ങള്‍.

You must be logged in to post a comment Login