പ്രേമം ഓഡിയോ ലോഞ്ചില്‍ മലര്‍ അല്ല സെലിന്‍ ആണ് താരം, ശ്രുതിയെ വെല്ലുന്ന ഗ്ലാമറസ് മേക്ക് ഓവറില്‍ മഡോണ

southlive-2016-09-3413ceba-ac6d-4571-ad22-6e630ad6e3c1-maddon-1
പ്രേമം തെലുങ്ക് പതിപ്പില്‍ മലര്‍ മിസ്സിനെ ശ്രുതി ഹാസ്സന്‍ അവതരിപ്പിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ആരാധകരുടെ സംശയവും ട്രോളും ശ്രുതി ഹാസന്‍ കഥാപാത്രമാകുമ്പോള്‍ മലര്‍ മിസ്സ് ഗ്ലാമര്‍ റോളായി മാറുമോ എന്നതായിരുന്നു. ശ്രുതി അവതരിപ്പിച്ച മുന്‍കഥാപാത്രങ്ങളുടെ ഓര്‍മ്മയിലാണ് പലരും ഇത്തരത്തില്‍ സംശയിച്ചത്. എന്നാല്‍ ബുധനാഴ്ച നടന്ന പ്രേമം തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചില്‍ സദസ്സിനെ അമ്പരപ്പിച്ചത് പ്രേമത്തിലെ സെലിന്‍ ആയ മഡോണാ സെബാസ്റ്റിയനാണ്. ഗ്ലാമര്‍ മേക്ക് ഓവറിലാണ് മഡോണാ ഓഡിയോ ലോഞ്ചിനെത്തിയത്.

മലയാളത്തിന് പുറമേ തമിഴിലും സജീവമായ മഡോണാ ക്യാമറയ്ക്ക് മുന്നില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്തിരുന്നില്ല. ഓഡിയോ പ്രകാശന വേദിയില്‍ താരം ഗ്ലാമര്‍ വസ്ത്രധാരണത്തിലെത്തിയപ്പോള്‍ തെലുങ്ക് സിനിമാ മാധ്യമങ്ങളുടെ ശ്രദ്ധ മഡോണയിലായി. ശ്രുതി ഹാസനെക്കാള്‍ ചടങ്ങില്‍ ആകര്‍ഷകണകേന്ദ്രമായത് മഡോണയാണെന്നും തെലുങ്ക് പാപ്പരാസികള്‍ പറയുന്നു.

പ്രേമത്തിന് പുറമേ കിംഗ് ലയര്‍ എന്ന ചിത്രമാണ് മഡോണ മലയാളത്തില്‍ ചെയ്തത്. തമിഴില്‍ വിജയ് സേതുപതിയുടെ നായികയായി കാതലും കടന്ത് പോകും എന്ന സിനിമയിലും അഭിനയിച്ചു. തെലുങ്ക് പ്രേമം ഓഡിയോ ലോഞ്ചിലെത്തിയ മഡോണാ ചിത്രത്തിലെ ഒരു ഗാനം ആലപിക്കുകയും ചെയ്തു. ഗായിക കൂടിയായ മഡോണ പ്രേമം മലയാളം പതിപ്പിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെ സാന്നിധ്യത്തിലായിരുന്നു ഓഡിയോ ലോഞ്ച്. പ്രേമം തെലുങ്കിലെ മൂന്ന് നായികമാരിലൊരാളായ അനുപമാ പരമേശ്വരന്‍ ലോഞ്ചില്‍ പങ്കെടുത്തില്ല. ചിത്രീകരണ തിരക്കിനെ തുടര്‍ന്ന് അനുപമ ചടങ്ങ് ഒഴിവാക്കിയത്.

You must be logged in to post a comment Login