പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നു

കൊച്ചി:  തിരുവനന്തപുരം, ഡല്‍ഹി, കൊല്‍ക്കത്ത, പൂനെ എന്നീ നഗരങ്ങളില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളുടെ എണ്ണം  വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്   കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു. ലോകത്ത് പ്രതിവര്‍ഷം 7.6 ദശലക്ഷം ആളുകളാണ് അര്‍ബുദ രോഗം ബാധിച്ച് മരണമടയുന്നത്. ഇവരില്‍ ആറില്‍ ഒരാളുടെ മരണഹേതു പ്രോസ്റ്റേറ്റ് കാന്‍സര്‍ ആണ് . ശ്വാസകോശാര്‍ബുദം കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും വലിയ അര്‍ബുദ രോഗം പ്രോസ്റ്റേറ്റ് കാന്‍സര്‍ ആണ്. ആഗോള തലത്തില്‍ 2030 ല്‍ വാര്‍ധക്യത്തിന്റെ ഫലമായി പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളുടെ എണ്ണം 1.7 ദശലക്ഷമായി ഉയരുമെന്നാണ് സൂചന. വാള്‍നട്ട് പഴങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് ഫലപ്രദമായ ഔഷധമാണെന്ന്  കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ കൊളസ്റ്ററോള്‍ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍ ശേഷി വര്‍ധിപ്പിക്കാനും വാല്‍നട്ടിന് കഴിവുണ്ടെന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് നിറഞ്ഞതാണ് വാല്‍നട്ട് ഫലങ്ങള്‍. മനുഷ്യ ശരീരത്തില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഇത് ഗണ്യമായി കുറയ്ക്കുന്നു. വാല്‍നട്ട് പഴം, എണ്ണ എന്നിവയ്ക്ക് മനുഷ്യ ശരീരത്തിലെ ഐ.ജിഎഫ്-1              ഹോര്‍മോണിന്റെ അളവ് കുറയ്ക്കാനും പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ഭീഷണി             ഇല്ലാതാക്കാനും കഴിയുമെന്ന് ന്യൂഡല്‍ഹി എ.െഎ.എം.എസ് ഓങ്കോളജി പ്രൊഫസറും അക്കാദമിക് ഡീനുമായ ഡോ. പി.കെ ജുല്‍ക്ക അറിയിച്ചു.

You must be logged in to post a comment Login