പ്രോണ്‍സ് ടിക്ക

15178151_1082051981912555_9055548214540490681_n

കൊഞ്ച് അരകിലോ
മുട്ടവെള്ള രണ്ട് എണ്ണം
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കുരുമുളകുപൊടി മൂന്ന് ടീസ്പൂണ്‍
പുളിസത്ത് രണ്ട് ടീസ്പൂണ്‍
മസാല വഴറ്റിയത് മൂന്ന് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ചുവന്നുള്ളി അരിഞ്ഞത് ഒരു കപ്പ്
മുളകുപൊടി 50 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

കൊഞ്ചും പുളിസത്തും ഒഴികെയുള്ള ചേരുവകള്‍ വഴറ്റി അരച്ചെടുക്കുക. ഇതില്‍ എണ്ണ ഒഴിച്ച് ഉരുണ്ടുവരുന്നതുവരെ വീണ്ടും വഴറ്റണം. ശേഷം അരപ്പിലേക്ക് പുളിസത്ത് ചേര്‍ത്ത് കൊഞ്ചില്‍ പുരട്ടി വെക്കുക. ആവശ്യത്തിന് റൊട്ടിപ്പൊടി എടുത്ത് ഇതിലേക്ക് 50 ഗ്രാം കശുവണ്ടിയോ കപ്പലണ്ടിയോ പൊടിച്ചിടുക. ഇതിലേക്ക് അര കപ്പ് മുരിങ്ങ ഇല ചെറുതായി അരിഞ്ഞതും യോജിപ്പിക്കാം. 15 മിനിറ്റ് സമയം വേവിച്ച കൊഞ്ചെടുത്ത് യോജിപ്പിക്കുക.

You must be logged in to post a comment Login