പ്ലസ്ടു ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

 


തിരുവനന്തപുരം: കഴിഞ്ഞ ബുധനാഴ്ച നടന്ന പ്ലസ്ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായ പ്രചാരണം തെറ്റാണെന്നും ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച്.

കുട്ടികള്‍ പഠിക്കാനായി പരീക്ഷയ്ക്ക് മുമ്പ് എഴുതി തയ്യാറാക്കിയ ചോദ്യങ്ങളാണ് വാട്സ് ആപ്പിലൂടെ പ്രചരിച്ചതെന്നും ഈ കുട്ടികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

ചോദ്യപേപ്പറിലെ 80 ശതമാനത്തിലധികം ചോദ്യങ്ങള്‍ എഴുതിത്തയ്യാറാക്കിയ നിലയില്‍ തൃശ്ശൂര്‍ ജില്ലയിലെ തീരദേശത്തെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് രണ്ടു ദിവസം മുമ്പ് കിട്ടിയെന്നായിരുന്നു പ്രചാരണം. തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

You must be logged in to post a comment Login