പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം; മലപ്പുറത്ത് നാലു വിദ്യാര്‍ഥികള്‍ പിടിയില്‍; പാസ്സായിപ്പോയ കുട്ടികളാണു പിടിയിലായത്

plus2
മലപ്പുറം: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ നാലു വിദ്യാര്‍ഥികള്‍ പിടിയില്‍. എടപ്പാള്‍ പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം.

നേരത്തേ സ്‌കൂളില്‍നിന്നു പാസ്സായിപ്പോയ കുട്ടികളാണു പിടിയിലായത്. അധ്യാപികയ്ക്കു സംശയം തോന്നി ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ആള്‍മാറാട്ടം കണ്ടെത്തിയത്. പൊലീസ് കേസെടുത്തു.

You must be logged in to post a comment Login