പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കൊണ്ടുപോകുന്നത് മാരകരോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന് പഠനം

plastic

മിക്കയാളുകളും യാത്രകള്‍ക്കിടെ ഉപയോഗിക്കുന്നതിനായി കുടിവെള്ളം കരുതുന്നത് പ്ലാസ്റ്റിക് ബോട്ടിലുകളിലാണ്. ഉപയോഗിച്ച കുട്ടികള്‍ തന്നെ പലതവണ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ആണെങ്കില്‍ കൂടി ഇതു ദോഷകരമാണെന്നാണ് പഠനം. കഴുകാതെ വെച്ച പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളത്തില്‍ ടോയ്‌ലെറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠനഫലങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ട്രില്‍മില്‍ റിവ്യൂസ് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

You must be logged in to post a comment Login