പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേരളം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേരളം. ഇതോടെ ഭേദഗതിക്കെതിരെ കോടതിയിൽ ഹർജി നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കേരളം ഹർജിയിൽ പറയുന്നു.

സിഎഎയ്‌ക്കെതിരെ വിവിധി സംഘടനകൾ നേരത്തെ സുപ്രിംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ഒരു സംസ്ഥാനം ഇതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. നേരത്തെ നിയമസഭ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹർജിയാണ് നിലവിൽ കേരളം ഫയൽ ചെയ്തിരിക്കുന്നത്.

ജനുവരി 22നാണ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നത്. അന്ന് കേരളത്തിന്റെ ഹർജിയും സുപ്രിംകോടതി പരിഗണിക്കും.

You must be logged in to post a comment Login