പൾസർ ബൈക്കുകൾക്ക് ‘ബ്ലാക്ക് പാക്ക്’ എഡിഷനുമായി ബജാജ്

62039095

ബജാജ് പുതിയ ‘ബ്ലാക്ക് പാക്ക്’ എഡിഷനുകളെ അവതരിപ്പിച്ചു. പൾസർ 150,180,220F നിരകളിലേക്കാണ് ബ്ലാക്ക് പാക്ക് എഡിഷൻ അവതരിച്ചിരിക്കുന്നത്. പുതിയ നിറം, ഗ്രാഫിക്സ്, അലോയ് വീലുകൾ എന്നീ സവിശേഷതകളാണ് ഈ എഡിഷനിൽ അടങ്ങിയിരിക്കുന്നത്. സാറ്റിൻ ക്രോം എക്സ്ഹോസ്റ്റും പുത്തൻ എഡിഷന്‍റെ ഭാഗമാക്കിയിട്ടുണ്ട്. പൾസറിന്‍റെ വില്പന ഒരുകോടി പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുത്തൻ എഡിഷനുകളെ അവതരിപ്പിച്ചിരിക്കുന്നത്.

കോസ്മെറ്റിക് അപ്ഡേഷനുകൾ ഒഴികെ മെക്കാനിക്കൽ സംബന്ധമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 14 പിഎസ് കരുത്തും 13.4എൻഎം ടോർക്കുമാണ് പൾസർ 150 കാഴ്ചവയ്ക്കുന്നത്. അതേസമയം 17 പിഎസ് കരുത്തും 14.2 എൻഎം ടോർക്കും നൽകുന്നതാണ് പൾസർ 180. ബജാജിന്‍റെ ഏറ്റവും കരുത്തുറ്റ മോഡലായ പൾസർ 22എഫ് വാഗ്ദാനം ചെയ്യുന്നത് 21പിഎസ് കരുത്തും 18.5എൻഎം ടോർക്കുമാണ്.

പുതിയ ബ്ലാക്ക് പാക്ക് എഡിഷനുകൾക്ക് അധിക വിലയൊന്നും ബജാജ് ഈടാക്കിയിട്ടില്ല. 76,723 രൂപ പ്രാരംഭ വിലയിലാണ് പൾസർ 150 യുടെ വിലയാരംഭിക്കുന്നത്. പൾസർ 180 ന് 81,651 രൂപയും പൾസർ 220എഫിന് 93,683 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.

You must be logged in to post a comment Login