ഫയാസിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ ഫയാസിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിക്കാത്തത്. പ്രതിയ്ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരായും മറ്റ് ഉന്നതരുമായി ബന്ധമുണ്ട്. ഈ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി അറിയിച്ചു.

 

അന്വേഷണ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന ഫയാസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും മൂന്നാം മുറ നടന്നിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

You must be logged in to post a comment Login