ഫയാസ്-മോഹനന്‍ കൂടിക്കാഴ്ച: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിന് ഉച്ചകഴിഞ്ഞ് പകര്‍ത്തിയ സിസി ടിവി ദൃശ്യങ്ങളാണ് ഇവ.
cctv mohanan
15 മിനിറ്റുനീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ഫയാസും തൊട്ടുപിന്നാലെ പി.മോഹനനും വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍നിന്ന് പുറത്തുവരുന്നതാണ് ദൃശ്യങ്ങള്‍.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ നടക്കുന്ന കാലത്താണ് പ്രതികളെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ താന്‍ കണ്ടിട്ടില്ലെന്നാണ് പി.മോഹനന്‍ പറഞ്ഞിരുന്നത്. സംശയമുള്ളവര്‍ക്ക് ജയിലിലെ സിസി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

You must be logged in to post a comment Login