ഫരീദ്‌കോട്ട് മഹാരാജാവിന്റെ മക്കള്‍ക്ക് ഒടുവില്‍ രാജയോഗം

20 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 20,000 കോടിയുടെ സ്വത്ത് വകകള്‍ ചണ്ഡിഗഢ് മുന്‍ മഹാരാജാവ് ഹരീന്ദര്‍ സിംഗ് ബ്രാരിന്റെ രണ്ട് പെണ്‍മക്കള്‍ക്കുമായി നല്‍കാന്‍ കോടതി ഉത്തരവ്.

32 വര്‍ഷങ്ങള്‍ പഴക്കമുള്ള വില്‍പത്രം കെട്ടിച്ചമച്ചതാണെന്നും നിമയവിരുദ്ധമാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് ചണ്ഡിഗഢിലെ കോടതി പാരമ്പര്യമായി സ്വത്തുക്കളിലും വസ്തുവകകളിലുമുള്ള അവകാശം രാജാവിന്റെ മക്കള്‍ക്കാണെന്ന് വിധിയെഴുതിയത്.മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് മഹാരാജിന് മക്കളായിട്ടുള്ളത്. ഇതില്‍ ഒരു മകനും മകളും മരിച്ചതിനെ തുടര്‍ന്നാണ് മക്കളായ അമൃത് കൗറിനെയും ദീപീന്ദര്‍ കൗറിനെയും സ്വത്തുവകകളുടെ അവകാശികളായി കോടതി പ്രഖ്യാപിച്ചത്.

മഹാരാജാവിന്റെ മരണശേഷം സ്വത്ത് വകകളുടെ നിയന്ത്രണം ഏറ്റെടുത്ത മെഹര്‍വാള്‍ കെവാജി ട്രസ്റ്റിന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ് ഹരീന്ദര്‍ സിംഗിന്റെ മകള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മഹാരാജാവിന്റെ മനോനില തെറ്റിയ സമയത്ത് അദ്ദേഹത്തെ  നിര്‍ബന്ധിച്ച് വ്യാജമായി നിര്‍മ്മിച്ച ബില്ലില്‍ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ അമൃത് കൗര്‍ ആരോപിച്ചിരുന്നു.

 

 

You must be logged in to post a comment Login