ഫഹദ് -നസ്രിയ ന്യൂ ഇയര്‍ ആഘോഷം ഗുജറാത്തില്‍

ഫഹദ് ഫാസിലിന്റെയും നസ്രിയയുടേയും ന്യൂയര്‍ ആഘോഷം ഗുജറാത്തില്‍. മുന്‍കൂട്ടിത്തീരുമാനിച്ചല്ല ദമ്പതികള്‍ ഗുജറാത്തില്‍ ന്യൂയര്‍ ആഘോഷിക്കുന്നത്. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘അയാള്‍ ഞാനല്ല’ എന്ന പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗുജറാത്താണ്. ഫഹദാണ് ചിത്രത്തിലെ നായകന്‍. ഷൂട്ടിങിനായി ഫഹദ് അങ്ങോട്ടേയ്ക്ക് പുറപ്പെട്ടപ്പോള്‍ നസ്‌റിയെയും ഒപ്പം കൂട്ടുകയായിരുന്നു. വിവാഹശേഷമുള്ള ആദ്യത്തെ ന്യൂയര്‍ അടിച്ചുപൊളിക്കാമെന്നുള്ള ഉത്സാഹത്തിലാണ് താരദമ്പതികള്‍. ടീം അംഗങ്ങള്‍ക്കൊപ്പം നസ്‌റിയയും ഇപ്പോള്‍ ഗുജറാത്തിലാണ്.

You must be logged in to post a comment Login