ഫാഷന്‍ ലോകത്ത് ക്രിസ്മസ് സല്‍വാര്‍ എത്തി

ക്രിസ്മസ് എന്നുകേട്ടാല്‍ മനസ്സില്‍ വരിക നക്ഷത്രങ്ങളും കരോളും ക്രിസ്മസ് ട്രീയും പുല്‍ക്കൂടും മധുരമൂറുന്ന കേക്കും മറ്റു ക്രിസ്മസ് വിഭവങ്ങളുമൊക്കെയാണ്. ക്രിസ്മസ് കടും നിറങ്ങളുടെയും പ്രകാശത്തിന്റെയുമൊക്കെ ആഘോഷമാണ്. അതിനൊപ്പം തന്നെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നിറമായ വെള്ളയ്ക്കും വളരെയധികം പ്രാധാന്യമുണ്ട്. ഈ വെളള നിറം ഫാഷന്‍ ലോകത്ത് പ്രധാനമാണ്. വെളളനിറത്തിലുളള ക്രിസ്മസ് ഫാഷന്‍ വസ്ത്രങ്ങളാണ് എന്നും വിപണിയ്ക്ക് പ്രിയം. അനാര്‍ക്കലി മസാര്‍ക്കലി ചുരിദാറുകളില്‍ വെളളം നിറം സൃഷ്ടിച്ച പരീക്ഷണങ്ങളാണ് ഇത്തവണത്തെ ക്രിസ്മസ് ഹൈലൈറ്റ്.
Pristine-Cream-Net-Salwar-Suit-SLSRUH3007A-u
ഈ കളര്‍ കോമ്പിനേഷനുകള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത പാര്‍ട്ടിവെയര്‍ സല്‍വാര്‍ ആണിത്. ഓഫ് വൈറ്റ് നെറ്റില്‍ അതിമനോഹരമായ കല്ലുകള്‍ പിടിപ്പിച്ച അംബ്രല്ലകട്ട് ഫ്‌ലെയര്‍ സല്‍വാര്‍ ആണിത്. സില്‍വറും ചുവപ്പും ബോര്‍ഡറുകളാണ് നല്‍കിയിരിക്കുന്നത്. ചുഡിബോട്ടം ചുവപ്പ് ആണെങ്കിലും അതില്‍ ഒരു പച്ചബോര്‍ഡര്‍ കൂടിയുണ്ട്. വെളളനിറത്തില്‍ സ്വര്‍ണ്ണത്തിലും വെളളിയിലും ഉളള മുത്തുകള്‍ പതിപ്പിച്ച സല്‍വാറുകള്‍ വിപണിയിലെ ആകര്‍ഷകങ്ങളാണ്. മുത്തുകളും കല്ലുകളും നിറഞ്ഞ സല്‍വാറില്‍ നിങ്ങള്‍ ഒരു മാലാഖയേക്കാള്‍ സുന്ദരിയായിരിക്കും.

You must be logged in to post a comment Login