‘ഫാൻസി നമ്പറിന്റെ പണം സർക്കാരിനാണ് കിട്ടുന്നത്; കടുത്ത ദാരിദ്ര്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്’ : ഹരീഷ് പേരടി

താൻ പുതുതായി വാങ്ങിയ റേഞ്ച് റോവറിന് ഫാൻസി നമ്പർ വേണ്ടെന്ന് വെച്ച് ആ പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന നടൻ പൃഥ്വിരാജിന്റെ തീരുമാനം കൈയ്യടിയോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. എന്നാൽ താരത്തിന്റെ ഈ നടപടിയെ ട്രോളി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല… നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്…Happy New Year…

എറണാകുളം ആർടിഒ ഓഫീസിലാണ് KL 07 CS 7777 എന്ന നമ്പറാനായുള്ള ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, നമ്പർ റിസർവേഷൻ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ആർടിഒ അധികൃതരെ അറയിക്കുകയായിരുന്നു. ഈ തുക തുക പ്രളയദുരിതാശ്വാസത്തിന് നൽകുന്നതിനാണ് പിൻമാറ്റമെന്ന് താരം പറഞ്ഞതായും ആർടിഒ അധികൃതർ വ്യക്തമാക്കുന്നു.

You must be logged in to post a comment Login