ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്റ് സെപ് ബ്‌ളാറ്റര്‍ക്കും യുവേഫ മുന്‍ പ്രസിഡന്റ് മിഷേല്‍ പ്‌ളാറ്റിനിക്കുമെതിരായ വിലക്കിന് ഇളവ് നല്‍കി.

fifa
സൂറിച്ച്: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധികളായി അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരനും ബഹ്‌റൈനില്‍നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും (ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ്) ആഫ്രിക്കന്‍ പ്രതിനിധിയായി ടോക്യോ സെക്‌സ്വാലും അങ്കത്തിനിറങ്ങുന്നു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്റ് സെപ് ബ്‌ളാറ്റര്‍ക്കും യുവേഫ മുന്‍ പ്രസിഡന്റ് മിഷേല്‍ പ്‌ളാറ്റിനിക്കുമെതിരായ വിലക്കിന് ഇളവ് നല്‍കി. ബ്‌ളാറ്ററുടെയും പ്‌ളാറ്റിനിയുടെയും വിലക്ക് ഫിഫ അപ്പീല്‍ കമ്മിറ്റിയാണ് ആറു വര്‍ഷമാക്കി ചുരുക്കിയത്. ബ്‌ളാറ്റര്‍ക്ക് 17ഉം പ്‌ളാറ്റിനിക്ക് എട്ടും വര്‍ഷമായിരുന്നു വിലക്ക്.

യൂറോപ്യന്‍ ഫുട്‌ബോള്‍ സമിതി സെക്രട്ടറി ജനറലായ സ്വിസ് അഭിഭാഷകന്‍ ഗിയാനി ഇന്‍ഫന്റിനയും ഫ്രഞ്ച് നയതന്ത്രജ്ഞനും ബ്‌ളാറ്റര്‍ക്കൊപ്പം ഫിഫ അസിസ്റ്റന്റ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിരുന്ന ജെറോം ഷാംപെയ്‌നും മത്സരരംഗത്തുണ്ട്. ആകെ 207 വോട്ടുകളാണുള്ളത്.

You must be logged in to post a comment Login