ഫിലിംഫെയര്‍ പുരസ്‌കാരം ലേലം ചെയ്ത് കിട്ടിയത് 25 ലക്ഷം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി; വാക്ക് പാലിച്ച വിജയ് ദേവരകൊണ്ടയെ അഭിനന്ദിച്ച് ആരാധകര്‍

തെലുങ്ക് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റ് ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഡി. ചിത്രത്തിന്റെ വന്‍വിജയത്തോടെ നായകനിരയിലേക്ക് ഉയര്‍ത്തപ്പെട്ട നടനാണ് വിജയ് ദേവാരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡി ഇപ്പോള്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റിമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ്. അര്‍ജുന്‍ റെഡ്ഡിയിലെ മികച്ച പ്രകടനത്തിന് വിജയ് ദേവാരക്കൊണ്ടക്ക് ഇത്തവണത്തെ മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. ബ്ലാക്ക് ലേഡി എന്ന് അറിയപ്പെടുന്ന ശില്‍പ്പം ലേലം ചെയ്ത് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് നടന്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് നടന്‍ തന്റെ ആരാധകരായ റൗഡീസിന്റെ യോഗം വിളിക്കുകയും ലേലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 5 ലക്ഷം രൂപയ്ക്കാണ് വിജയ് പുരസ്‌കാരം വില്‍ക്കാന്‍ ഒരുങ്ങിയത്. കാരണം വിജയ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 5 ലക്ഷമായതിനാലാണ് ഈ തുക നിശ്ചയിച്ചത്. എന്നാല്‍ കൂടുതല്‍ പേര്‍ പുരസ്‌കാരം വാങ്ങാന്‍ എത്തിയതോടെ 25 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു.

തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ദിവി ലാബ്‌സ് പുരസ്‌ക്കാരം വാങ്ങാതെ തന്നെ 25ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ അങ്ങനെ ചെയ്യില്ലെന്ന് വിജയ് നിര്‍ബന്ധം പിടിച്ചതോടെ 25ലക്ഷം രൂപ വാങ്ങി പുരസ്‌ക്കാരം സൂക്ഷിക്കാമെന്ന് കമ്പനി പറയുകയായിരുന്നു. ആന്ധ്രപ്രദേശ്- തെലങ്കാന ഐടി മന്ത്രി ആണ് 25 ലക്ഷം രൂപ നടന്റെ കയ്യില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് കൈപറ്റിയത്.

Naveen Reddy Kankanala@reporterNaveen

fame met , gave Rs 25 lakhs to CM relief fund, he raised this money by actioning his first award. KTR asked him to participate in to create better awareness

Vijay Devarakonda donates Rs 25 lakh to Chief Minister Relief Fund

25 లక్షలు పలికిన అర్జున్ రెడ్డి అవార్డు…

 Vijay Devarakonda Filmfare Award Grabs 25 Lakhs

You must be logged in to post a comment Login