ഫീസ് വർധനവ്; ജെഎൻയുവിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രതിഷേധം. സമരവുമായി പുറത്തേക്കിറങ്ങിയ വിദ്യാർത്ഥികളെ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. സർവകലാശാലാ പരിസരത്ത് നേരിയ സംഘർഷമുണ്ടായി.

ഫീസ് വർധന നടപ്പിലാക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് സർവകലാശാലാ അധികൃതർ ഔദ്യോഗികമായി അറിയിച്ചത്. ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ ഉയർത്തിക്കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. ഫീസ് വർധനയ്‌ക്കെതിരെ വിദ്യാർത്ഥികൾ ഇന്നലെ ക്യാംപസ് പരിസരത്ത് ഒത്തുകൂടിയിരുന്നു. എന്നാൽ പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടായിരുന്നു സർവകലാശാല അധികൃതർ സ്വീകരിച്ചത്. തുടർന്ന് ഇന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

സർവകലാശാലയിൽ കോൺവെക്കേഷൻ ചടങ്ങ് നടക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

You must be logged in to post a comment Login