ഫെഡറല്‍ ബാങ്കിന് രണ്ട് ബാങ്കിംഗ് ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡുകള്‍

കൊച്ചി, 2013 ഓഗസ്റ്റ് 5: ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്‌നോളജി (ഐഡിആര്‍ബിടി) ഏര്‍പ്പെടുത്തിയ 2012-13-ലെ ബാങ്കിംഗ് ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡുകളില്‍ ചെറിയ ബാങ്കുകളുടെ വിഭാഗത്തില്‍ ഫെഡറല്‍ ബാങ്ക് രണ്ട് അവാര്‍ഡുകള്‍ നേടി.
ഏറ്റവും മികച്ച ഐടി ടീം, ഏറ്റവും മികച്ച മൊബൈല്‍ ബാങ്കിംഗ് എന്നീ അവാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് നേടിയത്. ബാങ്കിംഗ് ടെക്‌നോളജി രംഗത്തെ ഗവേഷണ, വികസനങ്ങള്‍ക്കായി1996-ല്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ച സ്വയം ഭരണാവകാശമുള്ള സംവിധാനമാണ് ഐഡിആര്‍ബിടി.

Untitled-4 copy സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗങ്ങളും ഉയര്‍ന്ന ഉപഭോക്തൃസംതൃപ്തിയും സാക്ഷാത്കരിച്ചതിനും സങ്കീര്‍ണവും ബഹുമുഖവുമായ പദ്ധതികള്‍ നടപ്പാക്കിയതിനുമാണ് മികച്ച ഐടി ടീമിനുള്ള അവാര്‍ഡ് ബാങ്കിനു ലഭിച്ചത്. ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍, ലളിതമായ ഉപയോഗക്രമം, ജനപ്രിയത, വിവിധ ഹാന്‍ഡ്‌സെറ്റുകളിലെ ഉപയോഗ്യത എന്നിവ കണക്കിലെടുത്താണ് മികച്ച മൊബൈല്‍ ബാങ്കിംഗിനുള്ള അവാര്‍ഡ് ഫെഡറല്‍ ബാങ്ക് നേടിയത്.
ഓഗസ്റ്റ് 2-ന് ഹൈദ്രാബാദില്‍ സംഘടിപ്പിച്ച സവിശേഷ ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു  ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

 

 

You must be logged in to post a comment Login