ഫെഡറല്‍ ബാങ്കില്‍ എന്‍ആര്‍ഇ ഡെപ്പോസിറ്റിന് 10% വരെ പലിശ

കൊച്ചി: 1111 ദിവസത്തെ പ്രത്യേക കാലാവധി നിക്ഷേപത്തിന് പ്രവാസി ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് 10% പലിശ ഓഫര്‍ ചെയ്യുന്നു. എന്‍ ആര്‍ ഇ ഫോര്‍ച്യൂണ്‍ ഡെപ്പോസിറ്റ് എന്ന നിക്ഷേപ പദ്ധതി സെപ്റ്റംബര്‍ 9 മുതല്‍ പ്രാബല്യത്തിലുണ്ട്. മറ്റ് എന്‍ആര്‍ഇ കാലാവധി നിക്ഷേപങ്ങള്‍ക്ക് 9.5% അല്ലെങ്കില്‍ അതില്‍ താഴെ പലിശ ലഭിക്കും.

 

പലിശ പിന്‍വലിക്കാനോ പുനഃനിക്ഷേപിക്കാനോ കഴിയും. 100% നികുതി രഹിതമായ നിക്ഷേപം. കാലാവധിയെത്തും മുമ്പ് പിന്‍വലിക്കാനും സാധിക്കും. എന്നാല്‍ 1 വര്‍ഷം മുന്‍പാണ് പിന്‍വലിക്കുന്നതെങ്കില്‍ പലിശ ഒന്നും തന്നെ ലഭ്യമല്ല. ഉല്‍സവകാലത്തോടനുബന്ധിച്ചു നല്‍കുന്ന ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമാണ്.

You must be logged in to post a comment Login