ഫെഡറല്‍ ബാങ്ക് 300 ശാഖകള്‍ തുറക്കും: 3,000 പേരെക്കൂടി നിയമിക്കും

വളര്‍ച്ചാലക്ഷ്യം മുന്നില്‍ കണ്ട് ഫെഡറല്‍ ബാങ്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ 300 ശാഖകള്‍ തുടങ്ങാനും 3, 000 ജോലിക്കാരെക്കൂടി നിയമിക്കാനും തീരുമാനമായി. നിലവില്‍ 10, 126 ജീവനക്കാര്‍ ബാങ്കിനുണ്ട്. മൂന്നു വര്‍ഷം കൊണ്ട് ഏതാണ്ട് 3, 000 പേരെയാണ് പുതുതായി നിയമിച്ചതെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ശ്യാം ശ്രീനിവാസന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Federal-Bank
ശാഖാ ശൃംഖല വിപുലമാക്കാനും ബാങ്കിന് പദ്ധതിയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 340 ശാഖകളാണ് ആരംഭിച്ചത്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് 300 ശാഖകളാണ് ലക്ഷ്യം. ഓരോ വര്‍ഷവും 80100 ശാഖകള്‍ വീതം ആരംഭിക്കും. വിപണി സാഹചര്യം കൂടി കണക്കിലെടുത്താവുമിതെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിധിയില്ലാതെ എ. ടി. എം ഇടപാടുകള്‍ ഒരുക്കുന്ന ബാങ്കാണ് ഫെഡറല്‍ ബാങ്ക്. എന്നാല്‍ എ. ടി. എം കൗണ്ടറുകളിലെ സുരക്ഷ ശക്തമാക്കിയതോടെ ചെലവ് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, എ. ടി. എം ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login