ഫെഡ്‌മൊ ബൈല്‍ ഇടപാടുകാര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഫെഡറല്‍ ബാങ്ക്

federalbank1--621x414--621x414കൊച്ചി: ഫെഡ്‌മൊ ബൈല്‍ ഇടപാടു കാര്‍ക്ക് ഫെഡറല്‍ ബാങ്ക് 200 രൂപയുടെ ക്യാഷ് ബാക് ഓഫര്‍ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ യുള്ള സമയത്ത് ഓരോ മണിക്കൂറിലും ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈല്‍ ഉപയോഗിച്ച് ഏറ്റവും അധി കം രൂപയ്ക്ക്് ഇടപാട് നടത്തുന്ന അഞ്ചു പേര്‍ക്ക് വീതമാണ് 200 രൂപ തിരികെ ലഭിക്കുക.

തുക കൈമാറ്റം, മൊബൈല്‍ റീച്ചാര്‍ജ്, ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങി ഫെഡ്‌മൊ ബൈല്‍ വഴിയുള്ള ഏത് ഇടപാടിനും ഈ ആനുകൂല്യം ലഭിക്കും. ഏപ്രില്‍ 30 വരെയുള്ള ഈ വാഗ്ദാനത്തിലൂടെ ദിവസവും 70 പേരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത് അനായാസമായി ഉപയോഗിക്കാമെന്നതിനാല്‍ ബാങ്ക് അവതരിപ്പിച്ചിട്ടുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണെന്ന് ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് മേധാ വി ബാബു.കെ.എ. പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ആധാരമാക്കിയുള്ള സേവനങ്ങളാണ് ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ പേരും ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത.് നടപ്പ് സാമ്പത്തിക വര്‍ഷം മൊബൈല്‍ ബാങ്കിംഗ് വഴിയുള്ള ഇടപാടുകള്‍ ഇരട്ടിയിലേറെയാക്കാനാണ് തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ക്യാഷ് ബാക്ക് പ്രോഗ്രാമിന്റെ പ്രഖ്യാപനവേളയില്‍ അദേഹം അറിയിച്ചു.

You must be logged in to post a comment Login