ഫെയ്‌സ്ബുക്കിനെ വിമർശിച്ച്​ വാട്‌സ്ആപ്പ് സഹസ്ഥാപകന്‍

 


സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് ​ ഡിലീറ്റ്​ ​ചെയ്യാൻ സമയമായെന്ന്​ വാട്‌സ്ആപ്പ് ​സഹസ്ഥാപകൻ ബ്രയൻആക്​ടൺ. ട്വിറ്ററിലുടെയാണ്​ ബ്രയൻ ഫെയ്‌സ്ബുക്കിനെ വിമർശിച്ച്​ രംഗത്തെത്തിയത്​.ഫെയ്‌സ്ബുക്ക് 50 മില്യൺ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ ആക്​ട​​​​ന്റെപ്രതികരണം.

ഡിലീറ്റ്​ ഫെയ്‌സ്ബുക്ക്​ എന്ന ഹാഷ്​ ടാഗോട്​ കൂടിയാണ്​ ആക്​ടൺ ട്വിറ്ററിലിൽ പോസ്റ്റിട്ടിരിക്കുന്നത്​. വിവരങ്ങൾ ചോർന്നതിന്‍റെ പശ്​ചാത്തലത്തിൽ നിരവധി പേരാണ്​ ഹാഷ്​ ടാഗിന്​ പിന്തുണയുമായി എത്തുന്നത്​.2016ലെ അമേരിക്കൻ തെരഞ്ഞെടുപ്പ്​ഫലത്തെ റഷ്യ സ്വാധീനിച്ചു എന്നും അതിന് ബ്രിട്ടനിലെ സ്വകാര്യ കമ്പനികൾ അതിന്​ കൂട്ട്​ നിന്നു എന്നും ഫെയ്‌സ്ബുക്ക് അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയുള്ള വാർത്തകളാണ്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നത്​. ഇതിനെ പിന്നാലെ അമേരിക്കൻ ഓഹരി വിപണിയിൽ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില ഇടിഞ്ഞിരുന്നു.

You must be logged in to post a comment Login