ഫെയ്‌സ്ബുക്കിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി:ബഗ് ബൗണ്ടിയില്‍ ഏറ്റവുമധികം പണം കൊയ്ത രാജ്യം ഇന്ത്യ

face-book

ഫെയ്‌സ്ബുക്കിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം പണം പാരിതോഷികമായി നേടിയ രാജ്യം ഇന്ത്യയാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് തന്നെ രംഗത്ത്
.സൈറ്റിലെ തെറ്റുകളോ പിഴവുകളോ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് ഫെയ്‌സ്ബുക്ക് പാരിതോഷികമായി പണം നല്‍കുന്ന പദ്ധതിയായ ബഗ് ബൗണ്ടിയിലൂടെയാണ് ഇന്ത്യക്കാര്‍ പണം കൊയ്തത്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെയില്‍ ലോകത്തുള്ള 900ത്തോളം ഗവേഷകര്‍ക്കും പ്രോഗാമര്‍മാര്‍ക്കും അഞ്ച് മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികമായി നല്‍കിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു.ഇതില്‍ കൂടുതല്‍ പണം പാരിതോഷികമായി നേടിയ രാജ്യം ഇന്ത്യയാണ്. തൊട്ടുപിന്നില്‍ അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ബ്ലോഗ് പോസ്റ്റില്‍ ഫെയ്‌സ്ബുക്ക് സെക്യൂരിറ്റി എഞ്ചിനീയര്‍ ജോയി ടൈസണ്‍ പറഞ്ഞു.

ചില നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമേ ഫെയ്‌സ്ബുക്ക് പണം നല്‍കുകയുള്ളൂ. ബഗ്ഗുകള്‍ സംബന്ധിച്ച ഒരു വിവരവും പുറത്തറിയക്കരുതെന്നതാണ് ഒരു നിബന്ധന. ബഗ് പരിഹരിച്ചു കഴിഞ്ഞാല്‍ ആ വിവരം പുറത്ത് പങ്കുവെക്കുന്നതിന് തടസ്സമില്ല. ബഗ്ഗിന്റെ ഗൗരവം, ഉന്നയിക്കുന്ന പ്രശ്‌നത്തിന്റെ കൃത്യത തുടങ്ങിയവയും പാരിതോഷികം നല്‍കുന്നതിന് മുമ്പ് ഫെയ്‌സ്ബുക്ക് പരിഗണിക്കും. 500 യുഎസ് ഡോളറാണ് ഏറ്റവും കുറഞ്ഞ പാരിതോഷിക തുക. ഉയര്‍ന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. തെറ്റുകള്‍ കണ്ടുപിടിക്കുന്ന ആളുടെ വിവരങ്ങള്‍ പിന്നീട് വൈറ്റ്ഹാറ്റ് പേജില്‍ ചേര്‍ക്കുകയും ചെയ്യും.
ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 9000 ബഗ് റിപ്പോര്‍ട്ടുകള്‍ ഫെയ്‌സ്ബുക്കിന് ലഭിച്ചതായാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെ 149 പ്രോഗാമര്‍മാര്‍ക്കായി 6.11 ലക്ഷം യുഎസ് ഡോളര്‍ ഫെയ്‌സ്ബുക്ക് പാരിതോഷികമായി നല്‍കിയിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പറയുന്നു.ഫെയ്‌സ്ബുക്ക് ബഗ് ബൗണ്ടി പദ്ധതി വാട്‌സ്്ആപ്പിനേയും ചേര്‍ത്തിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login