ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പ്: പ്രതിമാസം ഉപയോഗിക്കുന്നത് 80 കോടി ആളുകള്‍

messengerഫെയ്‌സ്ബുക്കിന്റെ സ്വതന്ത്ര മെസഞ്ചര്‍ ആപ്പ് പ്രതിമാസം ഉപയോഗിക്കുന്നത് 80 കോടി ആളുകള്‍. ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ പറയുന്ന കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ 2015ല്‍ ഏറ്റവും വേഗതയില്‍ വളര്‍ച്ച നേടിയ ആപ്പ് ഫെയ്‌സ്ബുക്ക് മെസഞ്ചറാണ്. തങ്ങളുടെ പ്രതിമാസ യൂസര്‍ബേസ് 80 കോടിയിലേക്ക് എത്തിയെന്ന കണക്ക് പുറത്തു വിട്ടത് ഫെയ്‌സ്ബുക്ക് തന്നെയാണ്.

സ്‌നാപ്ചാറ്റ്, വൈബര്‍ ഉള്‍പ്പെടെയുള്ള റൈവല്‍സിനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍. 2014ലാണ് മെസഞ്ചറിനെ സ്വതന്ത്ര ആപ്പായി മാറ്റാന്‍ ഫെയ്‌സ്ബുക്ക് തീരുമാനം എടുത്തത്. ഫെയ്‌സ്ബുക്കിന് ആകെ 1.5 ബില്യണ്‍ ഉപയോക്താക്കളാണുള്ളത്. ആളുകളുടെ ടൈംലൈനില്‍ പരസ്യങ്ങള്‍ കാണിച്ചും മറ്റുമാണ് ഫെയ്‌സ്ബുക്ക് വരുമാനം ഉണ്ടാക്കുന്നത്. ഇതേരീതി തന്നെ ഫെയ്‌സ്ബുക്ക് മെസഞ്ചറിലേക്കും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ ഫെയ്‌സ്ബുക്കിന്റെ തന്നെ നിയന്ത്രണത്തിലുള്ള വാട്ട്‌സ്ആപ്പിനാണ് മെസഞ്ചറിനേക്കാള്‍ കൂടുതല്‍ പ്രതിമാസ ഉപയോക്താക്കളുള്ളത്. 90 കോടി ആളുകളാണ് പ്രതിമാസം വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാന്‍ മാത്രമുള്ള ആപ്പാണ് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്ന ധാരണ ആളുകള്‍ക്കുണ്ടെന്നും ഇത് തെറ്റാണെന്ന് തങ്ങള്‍ ഉടന്‍ തന്നെ തെളിയിക്കുമെന്നും ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ തലവന്‍ ഡേവിഡ് മാര്‍ക്കസ് പറഞ്ഞു.

യൂബര്‍ പോലുള്ള ആപ്പ് ബേസ്ഡ് കമ്പനികളുമായി ഫെയ്‌സ്ബുക്ക് ഇപ്പോള്‍ ചര്‍ച്ചയിലാണ്. വരുംകാലങ്ങളില്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ തന്നെ യൂബര്‍ സേവനങ്ങള്‍ ബുക്ക് ചെയ്യാന്‍ തരത്തിലുള്ളതാകും. അതിനുള്ള ഡെവലപ്‌മെന്റ് ജോലികളിലാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് എന്‍ജിനിയര്‍മാര്‍.

You must be logged in to post a comment Login