ഫെയ്‌സ്ബുക്ക് ‘മെസഞ്ചര്‍ ലൈറ്റ് ‘ ഇന്ത്യയില്‍ പുറത്തിറക്കി

Indian Telegram Android App Indian Telegram IOS App

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. ഇന്റര്‍നെറ്റ് വേഗത പ്രശ്‌നമുള്ള ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയ്ഡിന്റെ പഴയ പതിപ്പുകളിലുള്ള ചെറുഫോണുകളുപയോഗിക്കുന്നവര്‍ക്കും വേണ്ടിയാണ് മെസഞ്ചറിന്റെ ചെറുപതിപ്പ് ഫെയ്‌സ്ബുക്ക് ഇന്ത്യയിലും അവതരിപ്പിക്കുന്നത്.

മെസഞ്ചറിന്റെ ഫുള്‍ വേര്‍ഷനിലെ അടിസ്ഥാനപരമായ എല്ലാ പ്രക്രിയകളും മെസഞ്ചര്‍ ലൈറ്റിലുമുണ്ടാവുമെന്ന ഫെയ്‌സ്ബുക്ക് പറയുന്നു. ടെക്സ്റ്റുകള്‍, ചിത്രങ്ങള്‍, ഇമോജികള്‍, സ്റ്റിക്കര്‍ എന്നിവയെല്ലാം ഉണ്ടാവും. 10 എംബിയില്‍ താഴെ മാത്രമാണ് ആപ്പിന്റെ വലിപ്പം. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും പ്രവര്‍ത്തിപ്പിക്കുമ്പോളും ഇത് കൂടുതല്‍ വേഗത നല്‍കുന്നു.

വോയ്‌സ് കോളിംങ് സൗകര്യവും മെസഞ്ചര്‍ ലൈറ്റില്‍ ലഭ്യമാണ്. ഗ്രൂപ്പുകള്‍ മാനേജ് ചെയ്യാനും ഇതില്‍ കഴിയും. നിലവില്‍ വിയറ്റ്‌നാം, നൈജീരിയ, പെറു, തുര്‍ക്കി, ജര്‍മ്മനി, ജപ്പാന്‍, നെതര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍ ലഭ്യമാണ്.

You must be logged in to post a comment Login