ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ ഇനി ഇന്ത്യയിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും

Facebook
ലൈവ് വീഡിയോ ഫീച്ചര്‍ ഇനി ഇന്ത്യയിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. ഫെയ്‌സ്ബുക്ക്‌ന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ വഴിയാണ് ഫേയ്‌സ്ബുക്ക് ലൈവ് വീഡിയോ സൗകര്യം ലഭിക്കുക. അമേരിക്കയിലെ പ്രൊഫൈലുകളിലാണ് ആദ്യം ഫെയ്‌സ്ബുക്ക്‌ലൈവ് വീഡിയോ എത്തിയത്.

സ്റ്റാറ്റസ് ബോക്‌സിനു തൊട്ടുതാഴെ ഫോട്ടോ, ചെക്ക് ഇന്‍ തുടങ്ങിയ ബട്ടനുകള്‍ക്ക് തൊട്ടടുത്ത് തന്നെയാണ് ലൈവ് വീഡിയോയുടെ ചിഹ്നം. ഇതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ലൈവ് വീഡിയോയുടെ വിന്‍ഡോ ലഭിക്കും. തുടര്‍ന്ന് വളരെ അനായാസമായ ഒന്നോ രണ്ടോ ക്ലിക്കിനുള്ളില്‍ നിങ്ങള്‍ക്ക് വീഡിയോ തല്‍സമയം സംപ്രേക്ഷണം ചെയ്യാന്‍ കഴിയും.

ഏകദേശം നാലു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോ സംപ്രേക്ഷണം ചെയ്യാനാണ് ഫെയ്‌സ്ബുക്ക് സൗകര്യം ഒരുക്കുന്നത്.

You must be logged in to post a comment Login