ഫേസ്ബുക്കിനെ മറികടന്ന് വാട്‌സ്ആപ്പ്; ഉപയോക്താക്കളുടെ എണ്ണം 100 കോടി പിന്നിട്ടു

രണ്ട് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധിയായി വാട്‌സ് ആപ്പ് മാറിയിരിക്കുന്നത്.


 WhatsApp

 

 

ന്യുയോര്‍ക്ക്: ഫേസ്ബുക്കിന്റെ മെസ്സേജിങ് സര്‍വീസായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം 1 ബില്യണ്‍ പിന്നിട്ടു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വാട്‌സ് ആപ്പ് കോ ഫൗണ്ടര്‍മാരായ ജാന്‍ കോറത്തേയും ബ്രയണ്‍ ആക്ടനേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

2014ലാണ് വാട്‌സ് ആപ്പ് മെസേജിങ് ആരംഭിക്കുന്നത്. 19 ബില്യണ്‍ ഡോളറായിരുന്നു ഇതില്‍ കമ്പനി മുതല്‍മുടക്കിയത്. രണ്ട് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധിയായി വാട്‌സ് ആപ്പ് മാറിയിരിക്കുന്നത്. ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്യുന്ന ആളുകളുടെ ഇരട്ടിയാണ് വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണമെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

വരിസംഖ്യ നിര്‍ത്തലാക്കി വാട്‌സ് ആപ്പ് സേവനം പൂര്‍ണമായും സൗജന്യമാക്കാനുള്ള ശ്രമം കമ്പനി നടത്തുമെന്നും ഫേസ്ബുക്ക് സ്ഥാപകന്‍ പറയുന്നു. ലോകത്തെ ഏഴില്‍ ഒരാള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരാണ്. വരും വര്‍ഷങ്ങള്‍ക്കുള്ളില്‍ 6 ബില്യണ്‍ ഉപയോക്താക്കളെ വാട്‌സ് ആപ്പിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

You must be logged in to post a comment Login