ഫേസ്ബുക്ക് അക്കൗണ്ടിനെ ഹാക്കേഴ്‌സില്‍ നിന്നും രക്ഷിക്കാന്‍ എളുപ്പവഴി ഇതാണ്‌

‘എന്റെ അക്കൗണ്ടിനെ ഈ ഹാക്കേഴ്‌സില്‍ നിന്നും രക്ഷിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?’ ഈ ചോദ്യം പലപ്പോഴായി നമ്മള്‍ സ്വയമോ പരസ്പരമോ ചോദിച്ചിട്ടുണ്ടാകും. ഇപ്പോള്‍ അതിനുള്ള ഉത്തരം വളരെ ലളിതമായി പറഞ്ഞുതരികയാണ് ഫേസ്ബുക്ക്.

അതിങ്ങനെയാണ്- സെക്യൂരിറ്റി സെറ്റിങ്‌സില്‍ ലോഗിന്‍ അലര്‍ട്ട്‌സ് ഓണ്‍ ചെയ്യുക. കാര്യം കഴിഞ്ഞു. ഇതെങ്ങനെയാണു ചെയ്യുന്നതെന്നും ഫേസ്ബുക്ക് നമുക്കു ദൃശ്യത്തിലൂടെ കാണിച്ചുതരുന്നുണ്ട്.

ഇതു നമുക്കു പറഞ്ഞുതരുന്ന വീഡിയോ ഫേസ്ബുക്ക് തന്നെ പലപ്പോഴും നമ്മുടെ ടൈംലൈനില്‍ ഇപ്പോള്‍ കാണിക്കുന്നുണ്ട്. ഫേസ്ബുക്കിന്റെ ഔദ്യോഗിക പേജില്‍ പോയാലും ഈ വീഡിയോ കാണാം. മലയാളം അടക്കമുള്ള എല്ലാ ഭാഷകളിലും ഈ വീഡിയോയുണ്ട്.

ഇതുമാത്രമല്ല, സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയുന്നതു സംബന്ധിച്ച ബോധവത്കരണവും ഫേസ്ബുക്ക് സജീവമാക്കിക്കഴിഞ്ഞു. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ നമുക്കു സുപരിചിതരായ നടീനടന്മാരെക്കൊണ്ടാണ് അവര്‍ ഇക്കാര്യം പറയിക്കുന്നത്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിജയ് സേതുപതി തുടങ്ങി വിവിധ ഭാഷകളിലുള്ള അഭിനേതാക്കളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

പലപ്പോഴും തങ്ങളെപ്പോലുള്ള നടീനടന്മാര്‍ത്തന്നെ കബളിപ്പിക്കപ്പെടാറുണ്ടെന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് എങ്ങനെയാണു വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും തടയുന്നതെന്ന് അവര്‍ പറയുന്നു.

ഒടുവില്‍ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് വില്ലന്മാരാകാതിരിക്കാനും ഇവര്‍ പറയുന്നു.

ഫേസ്ബുക്ക് വീഡിയോസ് കാണാം:

 

Share
Tweet
Share

You must be logged in to post a comment Login