ഫേസ്ബുക്ക് ഇല്ലാതാവുകയോ?

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ ഭീമനായ ഫേസ്ബുക്ക് കാലക്രമത്തില്‍ ഇല്ലാതായി തീരുമെന്നു പഠനം. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഇത്തോഗ്രാഫിക്ക് റിസര്‍ച്ച് വിഭാഗം തലവന്‍ ഡാനിയേല്‍ മില്ലറുടെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് ഉപയോഗത്തിനു പകരം ഉപഭോക്താക്കള്‍ മറ്റു ചില കൂള്‍ ആപ്ലികേഷനുകള്‍ തേടി പോകുന്നു എന്നാണ് പഠനം പറയുന്നത്.
Facebook_1109469f
വാട്ട്‌സ് ആപ്, സ്‌നാപ് ചാറ്റ് പോലുള്ളവയിലാണ് യുവതലമുറ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഇന്ത്യ അടക്കം ഫേസ്ബുക്ക് ഉപയോക്തക്കള്‍ കൂടിയ അഞ്ച് രാജ്യങ്ങളില്‍ നടത്തിയ പഠനം പറയുന്നത് ഫേസ്ബുക്ക് കൂള്‍ അല്ല എന്നാണ്. ഓര്‍ക്കൂട്ട് നേരിട്ട അതേ പ്രതിസന്ധിയിലേക്കാണ് ഫേസ്ബുക്ക് നീങ്ങുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് പ്രഫസര്‍ മില്ലര്‍ പറയുന്നു. ഫോണില്‍ ഫേസ്ബുക്കിനെ തോല്‍പ്പിച്ച് വാട്ട്‌സ് ആപ്പ് മുന്നേറുന്നത് ഫേസ്ബുക്കിന് ഒരു വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

You must be logged in to post a comment Login