ഫൊക്കാനാ കണ്‍വെന്‍ഷനില്‍ കെ.പി. ധനപാലന്‍ എം.പി പങ്കെടുക്കും

ഷിക്കാഗോ: 2014 ജൂലൈ 3 മുതല്‍ 6 വരെ ഷിക്കാഗോയിലെ റോസ്‌മോണ്ടിലുള്ള ഹയാട്ട് റീജന്‍സിയില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷനില്‍ ചാലക്കുടി എം.പി കെപി. ധനപാലന്‍ പങ്കെടുക്കും.image.php

ഗ്ലെന്‍വ്യൂവിലുള്ള ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ വസതിയില്‍ വെച്ച് ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയും, ട്രഷറര്‍ വര്‍ഗീസ് പാലമലയിലും ഔദ്യോഗികമായി ഫൊക്കാനാ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചപ്പോഴാണ് അദ്ദേഹം അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന് അറിയിച്ചത്.

തദവസരത്തില്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ഷാനി ഏബ്രഹാം, ബാങ്ക്വറ്റ് ചെയര്‍മാന്‍ പ്രവീണ്‍ തോമസ്, ചന്ദ്രന്‍ പിള്ള, ജോസ് വര്‍ഗീസ്, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, ഷാനി ആനി എന്നിവര്‍ സന്നിഹിതരായിരുന്നു. 2010ലെ ആല്‍ബനി കണ്‍വെന്‍ഷനിലും ധനപാലന്‍ പങ്കെടുത്തിരുന്നു. 

 

You must be logged in to post a comment Login