ഫോട്ടോഗ്രാഫറുടെ ചിത്രം പകര്‍ത്തുന്ന അണ്ണാന്‍കുഞ്ഞുങ്ങള്‍; ചിത്രങ്ങള്‍ കാണാം

ഗീര്‍റ്റ് വെഗ്ഗന്‍ ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ്. നാല് വര്‍ഷം മുമ്പാണ് ഗീര്‍റ്റ്, വനങ്ങളില്‍ കണ്ടുവരുന്ന ചുവന്ന അണ്ണാന്‍മാരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയത്. അണ്ണാന്‍മാര്‍ ക്യാമറയ്ക്ക് പുറകില്‍ നിന്ന് പക്ഷികളുടെയും പ്രകൃതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്ന തരത്തിലുള്ള ഫോട്ടോകള്‍ ഗീര്‍റ്റ് തന്റെ ക്യാമറയില്‍ പകര്‍ത്തി. അണ്ണാന്‍മാര്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതാണ് ഗീര്‍റ്റിന്റെ പുതിയ ആശയം.

ഒരിക്കല്‍ അണ്ണാന്‍ തന്റെ ക്യാമറയ്ക്ക് മുകളില്‍ കയറി കളിക്കുന്നത് കണ്ടപ്പോഴാണ് ഇത്തരമൊരു ആശയം ഗീര്‍റ്റിന്റെ മനസില്‍ തെളിഞ്ഞത്. നാല് വ്യത്യസ്ത തരം അണ്ണാന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഈ ഫോട്ടോഷൂട്ട്.

 

You must be logged in to post a comment Login