ഫോട്ടോജേര്‍ണലിസ്റ്റാകാന്‍ കത്രീന അറബി പഠിക്കുകയാണ്; പുതിയ ചിത്രം ഫാന്റത്തിനായി

ബോളിവുഡ് നടി കത്രീന കൈഫ് അറബി ഭാഷ പഠിക്കുന്നു. പുതിയ ചിത്രം ഫാന്റത്തിനായിട്ടാണ് കത്രീന അറബി പഠിക്കുന്നത്. ചിത്രത്തില്‍ ഫോട്ടോജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ് കത്രീന എത്തുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെയ്‌സ് അലീഖാനാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ര് പെയ്ഡ് ജോലികള്‍ നടന്നുവരികയാണ്.


സിന്ദാര്‍ത്ഥ ആനന്ദിന്റെ ഭാഗ് ഭാഗ് ആണ് കത്രീനയുടെ നിലവിലെ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് കത്രീന ഹിന്ദി പഠിക്കുന്നത്. ഹൃത്വിക്ക് റോഷനും രണ്‍ഭീര്‍ കബൂറും ആണ് ചിത്രത്തിലെ നായകമ്മാര്‍.
ചിത്രത്തിലെ ഡബ്ബിംഗ് സുഖകരമാക്കാനാണ് അറബി പഠിക്കുന്നതെന്ന് കത്രീനയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
2011 ല്‍ സിന്ധഗി ന മിലേഗി ദുബാര എന്ന ചിത്രത്തിന് വേണ്ടി ബൈക്ക് റൈഡിങില്‍ പരിശീലനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.

You must be logged in to post a comment Login