ഫോട്ടോ ഷൂട്ടിന് വേണ്ടി ഹോണ്ടയുടെ ഏറ്റവും പുതിയ വാഹനം മേധാവികളില്‍ ഒരാള്‍ സ്റ്റാര്‍ട്ട് ചെയ്ത് ആക്‌സിലേറ്റര്‍ തിരിച്ച് റെഡിയായി നിന്നു; വാഹന ലോഞ്ചിനിടയില്‍ അരങ്ങേറിയത് രസകരമായ സംഭവം (വീഡിയോ)

വിപണികളില്‍ കച്ചവടം പൊടിപൊടിക്കാന്‍ മത്സരിക്കുകയാണ് ഇരുചക്ര വാഹന നിര്‍മാതാക്കളും. ഏതൊക്കെ രീതിയില്‍ വാഹനം വ്യത്യസ്തമാക്കാമോ അത്തരത്തിലൊക്കെ പണികള്‍ കാണിച്ചു കൂട്ടും. ഇവിടെ ഹോണ്ടയുടെ ഇരുചക്രവാഹനം ഗ്രാസ്യയുടെ ലോഞ്ചിനിടയില്‍ രസകരമായ സംഭവമാണ് അരങ്ങേറിയത്.

വാഹനം ലോഞ്ച് ചെയ്ത് കഴിഞ്ഞ് ഫോട്ടോസെഷനു വേണ്ടി മേധാവികളിലൊരാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മറ്റൊരാള്‍ ആക്‌സിലറേറ്റര്‍ തിരിച്ചു. പെട്ടെന്ന് വണ്ടി മുന്നോട്ട് കുതിക്കുകയായിരുന്നു. പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും വാഹനം സ്‌റ്റേജില്‍ നിന്നു ചാടി നിലത്തേയ്ക്കു വീഴുകയായിരുന്നു.

പെട്ടെന്ന് തന്നെ സ്‌കൂട്ടര്‍ പൊക്കിയെടുത്തു സ്‌റ്റേജില്‍ എത്തിച്ചുവെങ്കിലും ലോഞ്ചിനിടയില്‍ സംഭവിച്ച ഈ അമളി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ളൊരു ലോഞ്ചിങ് ഒരു വാഹനത്തിനും ഉണ്ടായിട്ടുണ്ടാവില്ലായെന്ന് പറഞ്ഞ് നിരവധിപേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണു ഹോണ്ടയുടെ പുത്തന്‍ 125 സിസി സ്‌കൂട്ടറായ ഗ്രാസ്യ വിപണിയില്‍ ഇറങ്ങിയത്. 57,897 രൂപയാണു സ്‌കൂട്ടറിന്റെ വില.

You must be logged in to post a comment Login