ഫോണ്‍കോളുകളും സി ഡിയും തെളിവ്, പ്രതികള്‍ കുറ്റം സമ്മതിച്ചു; ബിന്ധ്യാസിനും റുക്സാനയ്ക്കുമെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ, ബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതികള്‍ ബിന്ധ്യാസ് തോമസും റുക്്‌സാനയും കുറ്റം സമ്മതിച്ചതായി അറിയുന്നു. ബിന്ധ്യ തോമസിനെയും റുക്്‌സാനയെയും ഒന്നും രണ്ടും പ്രതികളാക്കി ആത്മഹത്യാ പ്രേരണക്കുറ്റമാണു ചുമത്തിയിരിക്കുന്നത്.  ആത്മഹത്യ ചെയ്ത രവീന്ദ്രനെ നേരത്തേ കൊച്ചിയിലെ ഹോട്ടലില്‍ വച്ചു രണ്ടുതവണ കണ്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇരുവരും പോലീസിനോടു പറഞ്ഞതായി അറിയുന്നു. ഇരുവരും ഇപ്പോള്‍ വെഞ്ഞാറമൂട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഉന്നതോദ്യോഗസ്ഥരുടെ

സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്തു വരുകയാണ്. ഇരുവരേയും ഇന്നു നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
രവീന്ദ്രന്റെ ആത്മഹത്യയില്‍ ബിന്ധ്യാസിനും റുക്്‌സാനയ്ക്കും പങ്കുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു വെഞ്ഞാറമൂട് സി ഐ പറഞ്ഞു. രവീന്ദ്രനെ ആത്മഹത്യയിലേക്കു നയിച്ചതു തങ്ങളുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദമാണെന്ന് ഇരുവരും സമ്മതിച്ചതായിട്ടാണു കൊച്ചി പോലീസ് സൂചന നല്‍കിയിരുന്നത്. അതേസമയം, കുറ്റസമ്മതം നടത്തിയിട്ടില്ലെന്നു ബിന്ധ്യാസ് തോമസും റുക്്‌സാനയും വ്യക്തമാക്കി.

രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ബ്ലാക്ക്‌മെയില്‍സംഘത്തില്‍ ബിന്ധ്യാസിന്റേയും റുക്്‌സാനയുടേയും കൂട്ടാളിയായ ജയചന്ദ്രനും പ്രതിയായേക്കും. കേസില്‍ ജയചന്ദ്രനെതിരെ തെളിവുണ്ടെന്നു പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നീലേശ്വരം സ്വദേശിയായ പെണ്‍കുട്ടിയെ തുമ്പയില്‍ വെച്ചു കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ജയചന്ദ്രനെ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിച്ചു തെളിവെടുക്കാനിരിക്കുകയാണ്.

കിടപ്പറരംഗങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി പണം തട്ടിയെടുക്കാന്‍ ഭീഷണിപ്പെടുത്തിയതോടെ വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്‌തെന്നാണു പോലീസ് പറയുന്നത്. സുഹൃത്തായ സജിയോടൊപ്പം ഒരുതവണ ബ്ലാക്‌മെയിലിംഗ് സംഘത്തിന്റെയടുത്തു പോയെന്നാണു രവീന്ദ്രന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. കുറ്റമെല്ലാം തന്റെ തലയിലാക്കുന്ന സ്ഥിതിയാണെന്നും രവീന്ദ്രന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഘത്തില്‍നിന്നുള്ള ഭീഷണിയേക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ പരോക്ഷ പരാമര്‍ശമുണ്ട്. “ഈ സംഗതി’ താങ്ങാവുന്നതിലപ്പുറമാണെന്നു രവീന്ദ്രന്‍ കുറിക്കുന്നു. ഇത്രയും പരാമര്‍ശങ്ങളുണ്ടായിട്ടും ബിന്ധ്യാസിനും റുക്്‌സാനയ്ക്കുമെതിരേ പോലീസ് നടപടി വൈകുകയായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കാതെ രണ്ടാഴ്ചയോളം ആത്മഹത്യക്കുറിപ്പ് പൂഴ്ത്തിയതായും ആരോപണമുണ്ട്

You must be logged in to post a comment Login