ഫോണ്‍ സുരക്ഷ അതിപ്രധാനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 85 ശതമാനത്തിലധികം ഡിവൈസസ് ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് അവരുടെയും, ഡേറ്റയുടെയും സെക്യൂരിറ്റി ഉറപ്പുവരുത്താനുള്ള അഞ്ച് ടിപ്‌സുകള്‍

1. ആന്‍ഡ്രോയ്ഡ് ഒഎസും ആപ്ലിക്കേഷനുകളും അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കുക

പലര്‍ക്കും മടിയുള്ള കാര്യമാണ് ആന്‍ഡ്രോയ്ഡ് ഒഎസും ആപ്ലിക്കേഷനും അപ്‌ഡേറ്റ് ചെയ്യുക എന്നത്. വെറുതെ ഡേറ്റാ ബാലന്‍സ് കളയുന്നത് എന്തിനാണെന്നാണ് എല്ലാവരുടേയും ചിന്ത. പുതിയ ഡിസൈനും പെര്‍ഫോമന്‍സും മാത്രമല്ല ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റ് തരുക. കൂടുതല്‍ സുരക്ഷ കൂടിയാണ്. ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി അപ്‌ഡേറ്ററുകള്‍ കഴിവതും ഇന്‍സ്റ്റോള്‍ ചെയ്യണം. ആന്‍ഡ്രോയ്ഡ് ഇല്‍/ ആപ്ലിക്കേഷനിലുള്ള ഗുരുതര സെക്യൂരിറ്റി പാളിച്ചയെ പരിഹരിക്കാനുള്ളതാവും അത്തരം അപ്‌ഡേറ്റുകള്‍.

2. പ്ലെസ്റ്റോറിനു പുറമെ നിന്നു അപ്ലിക്കേഷന്‍സ് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് കഴിവതും ഒഴിവാക്കുക

പ്ലെസ്റ്റോറിനു പുറത്തുനിന്ന് CRACKED ആപ്ലിക്കേഷന്‍സ് ഇന്‍സ്റ്റോള്‍ ചെയ്യുന്നവറുണ്ട്. ഇങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളില്‍ ഗൂഗിളിന് യാതൊരു നിയന്ത്രണങ്ങളും ഇല്ല. ഇതിനാല്‍ ഹാക്കര്‍സ് അത്തരത്തിലുള്ള CRACKED ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമ്മുടെ പേര്‍സണല്‍ ഡേറ്റയും, SMS, കാള്‍ റെക്കോര്‍ഡ്‌സ് എല്ലാം ചോര്‍ത്താന്‍ കഴിയുന്ന മാള്‍വെയറുകള്‍ മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. ഓണ്‍ലൈന്‍ ബാങ്കിങ് ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

3. ആപ്ലിക്കേഷന്‍ പെര്‍മിഷനുകള്‍ ശ്രദ്ധിക്കുക

ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആപ്പിന് മൊബൈലില്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് തീരുമാനിക്കുക ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന സമയത്തു കൊടുക്കുന്ന പെര്‍മിഷനുകളാണ്. ഫോട്ടോ എഡിറ്റ് ചെയ്യുന്ന ആപ്പിന് ഫോണ്‍ വിളിക്കാനുള്ള പെര്‍മിഷന്‍ ആവശ്യമില്ല. അങ്ങനെ ഒരു ആപ്പിന് ഫോണ്‍ പെര്‍മിഷന്‍ കൊടുക്കുന്ന മൂലം ആ ആപ്പിന് നമ്മുടെ കാള്‍ ഡീറ്റൈല്‍സ് അക്‌സസ്സ് ചെയ്യാന്‍ പറ്റും. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ പെര്‍മിഷന്‍ ഒന്ന് ശ്രദ്ധിക്കുക.

4. ആന്റിവൈറസ്, ആന്റിമാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക

ആന്‍ഡ്രോയ്ഡ് മാല്‍വെയറുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നമ്മുടെ ഡേറ്റയെ സംരക്ഷിക്കാന്‍ മൊബൈലില്‍ ഒരു ആന്റിവൈറസ് ഉപയോഗിക്കുക . AVAST, NORTON, McAfee മുതലായവ നല്ലതാണ്.

5. കാണാതെ പോയ ഡിവൈസ് കണ്ടുപിടിക്കാനും, ഡേറ്റ ഡിലീറ്റ് ചെയ്യാനുമുള്ള ആപ്പ്‌സ് ഉപയോഗിക്കുക

മൊബൈല്‍ കാണാതെ പോയാല്‍ അത് ട്രാക്ക് ചെയ്യാനും, മൊബൈലിലുള്ള ഡേറ്റ ഡിലീറ്റ് ചെയ്യാനും ഇത്തരം ആപ്ലിക്കേഷന്‍സ് ഉപകരിക്കും, മൊബൈലില്‍ ഇന്റര്‍നെറ്റ് ഉണ്ടെങ്കിലേ ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളു. പാസ്‌വേര്‍ഡ് പരിധിയില്‍ കൂടുതല്‍ തെറ്റായാല്‍ ഡേറ്റ ഡിലീറ്റ് ആവുന്ന രീതിയിലും ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കും. Android Device Manager ഗൂഗിളില്‍ നിന്നുള്ള ഒരു ആപ്പ് ആണ്. AVAST Dw NORTON Dw പോലുള്ള കമ്പനികള്‍ക്കും ഇത്തരം ആപ്പുകളുണ്ട്.

ഇതുമാത്രമല്ല

* മൊബൈല്‍ നല്ലൊരു പാസ്‌വേര്‍ഡ് / പാറ്റേണ്‍ / ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ലോക്ക് ചെയ്യുക.

* ഡിവൈസ് ഡേറ്റ മൊത്തമായും എന്‍ക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആന്‍ഡ്രോയ്ഡിലുണ്ട്, ആവശ്യമുള്ളവര്‍ ഉപയോഗിക്കുക.

* സുരക്ഷിതമായ മെസഞ്ചര്‍ ഉപയോഗിക്കുക ( Signal, Whatsapp etc..)

You must be logged in to post a comment Login