ഫോര്‍ഡ് ഇന്ത്യയ്ക്ക് വില്‍പനയില്‍ സര്‍വകാല റെക്കോഡ്

കൊച്ചി: ജൂലൈയില്‍ വില്‍പനയില്‍ ഫോര്‍ഡ് ഇന്ത്യയ്ക്ക് സര്‍വകാല റെക്കോഡ്. ആഭ്യന്തര മൊത്ത വിപണിയിലും കയറ്റുമതിയിലും 12,338 വാഹനങ്ങളാണ് ഫോര്‍ഡ് ഇന്ത്യ വിറ്റഴിച്ചത്. പ്രതിമാസ വില്പന ചരിത്രത്തില്‍ ഫോര്‍ഡിന് ഇത് സര്‍വകാല റെക്കോഡാണ്.48 ശതമാനം വര്‍ധന.ആഭ്യന്തര വിപണിയില്‍ 7867 വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തേക്കാള്‍ 26 ശതമാനം വര്‍ധനവ്. വിപണിയില്‍ എത്തി 17 ദിവസം കൊണ്ട് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് നേടിയത് 30,000 ബുക്കിംഗ് എന്ന റെക്കോഡാണ് .ജൂലൈയില്‍ഫോര്‍ഡ് ഇന്ത്യ കയറ്റുമതി ചെയ്തത് 4471 യൂണിറ്റുകളാണ്. 114 ശതമാനം വര്‍ധനവ്. 2012 ല്‍ ഇതേ കാലയളവില്‍ ഇത് 2087 യൂണിറ്റ് മാത്രമായിരുന്നു.

Ford_figo_Indiaസാമ്പത്തിക രംഗത്ത് കടുത്ത വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും ഉപഭോക്താക്കള്‍ അര്‍ബന്‍ എസ്‌യുവി ഇക്കോസ്‌പോര്‍ടില്‍ അര്‍പ്പിച്ച വിശ്വാസം അചഞ്ചലമാണ് എന്ന് മാര്‍ക്കറ്റിങ്ങ് സെയില്‍സ് ആന്‍ഡ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ്പിപര്‍സാനിയ പറഞ്ഞു.ഫോര്‍ഡ് ഇന്ത്യ ജൂലൈയില്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, അരൂബ്ര എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുണ്ടായി.

 

 

You must be logged in to post a comment Login