ഫോര്‍ഡ് മസ്തംഗ് ഇന്ത്യന്‍ വിപണിയിലേക്ക്

ford mustang

ഫോര്‍ഡിന്റെ ഇതിഹാസ തുല്യമായ മസ്തംഗ് ഇന്ത്യന്‍ വിപണിയിലേക്ക്. ഡല്‍ഹി എക്‌സ് ഷോറൂം വില 65 ലക്ഷം രൂപ. സ്ലീക് ഡിസൈന്‍, അതിനൂതന സാങ്കേതികവിദ്യ, ഫോര്‍ഡിന്റെ പ്രശസ്തമായ 5.0 ലിറ്റര്‍ വി 8 പെട്രോള്‍ എഞ്ചിന്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, 401 പിഎസ് കരുത്ത് എന്നിവയാണ് പ്രത്യേകതകള്‍. കാല്‍മുട്ട് സംരംക്ഷണത്തിനുള്ള നീ എയര്‍ ബാഗ് അടക്കം എട്ട് എയര്‍ബാഗുകള്‍ ആണുള്ളത്.

1964-ല്‍ പുറത്തിറങ്ങിയത് മുതല്‍ ഇതുവരെ വിറ്റഴിഞ്ഞത് 9 ദശലക്ഷത്തിലേറെ വാഹനങ്ങളാണ്. ഫോര്‍ഡ് മസ്തംഗ് ലോകത്തിലെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കൂപ്പെ ആണ്.

യുഎസിലെ ഫ്‌ളാറ്റ് റോക്ക് അസംബ്ലി പ്ലാന്റില്‍ നിന്നും കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മസ്തങ് ലഭ്യമാക്കുക.

അബ്‌സല്യൂട്ട് ബ്ലാക്ക്, ഇന്‍ഗോട്ട് സില്‍വര്‍, ഓക്‌സ്ഫഡ് വൈറ്റ്, ട്രിപ്പിള്‍ യെല്ലോ ട്രൈകോട്ട്, മാഗ്നറ്റിക്, സിഗ്നേച്ചര്‍ റേസ് റെഡ് എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭിക്കും

You must be logged in to post a comment Login